മലയാള ചലച്ചിത്രക്കാണികൾ (മക്കൾ) പി.വി.ജിയെ അനുസ്മരിച്ചു. സമസ്ത മേഖലയിലും പി.വി.ജി നൽകിയ സേവനങ്ങൾ പരിഗണിച്ച് സർക്കാർ തലത്തിൽ ഉചിതമായ സ്മാരകം ഏർപ്പെടുത്തണം

New Update
pvg

കോഴിക്കോട്: പ്രമുഖ ചലചിത്ര നിർമ്മാതാവും സാമൂഹിക സാംസ്കാരിക വാണിജ്യ വ്യവസായിക ജീവകാരുണ്യ സംഘടനകളുടെ അമരക്കാരനുമായിരുന്ന പി.വി.ജി.യുടെ രണ്ടാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് മക്കൾ സംഘടന അനുസ്മരണ യോഗം സംഘടിപ്പിച്ചു. 

Advertisment

സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ജി യുടെ മാതൃകാ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപെടുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അജയൻ പറഞ്ഞു.  

രക്ഷാധികാരി ഷെവലിയർ സി.ഇ. ചാക്കുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. മക്കൾ സംഘടന ഉൾപ്പെടെ ബന്ധപ്പെട്ടവർ നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കല്ലായ് പുഷ്പ ജംക്ഷൻ മുതൽ ആനിഹാൾ വരെയുള്ള റോഡിന് പി.വി.ജി. യുടെ നാമകരണവും ടൗൺ ഹാളിൽഫോട്ടോ അനാശ്ചാദനവും നടത്തി അദ്ദേഹത്തിന് അർഹമായ ആദരവ് നൽകിയ നഗരസഭയുടെ പ്രവർത്തനം ഉചിതമായെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ചാക്കുണ്ണി പറഞ്ഞു. 

സീനിയർ വൈസ് പ്രസിഡൻ്റ് ടി.പി. വാസു,  പത്മനാഭൻ വേങ്ങേരി, വി.പി.സനീബ് കുമാർ, ജോഷി പോൾ, ജോസി വി ചുങ്കത്ത് എന്നിവർ പ്രസംഗിച്ചു. 

പി.വി.ജി. സമസ്ത മേഖലയിലും നൽകിയ സേവനങ്ങൾ പരിഗണിച്ച് അദ്ദേഹത്തിൻ്റെ പേരിൽ ഉചിതമായ സ്മാരകം സർക്കാർ തലത്തിൽ ഏർപ്പെടുത്തണമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സി.  രമേഷ് സ്വാഗതവും സെക്രട്ടറി എ.ശിവശങ്കരൻ നന്ദിയും പറഞ്ഞു.

Advertisment