ആകാശ ഇടനാഴി വീതി 48 മീറ്ററിൽ തന്നെ നിർമ്മിക്കണം: സിആർയുഎ; ദില്ലിയിൽ സിആർയുഎ ലൈസൻ ഓഫീസർ, റെയിൽവേ ഉന്നദാധികാരികൾക്ക്‌ നിവേദനം നൽകും

New Update
cirua

കോഴിക്കോട്: മുൻകാലങ്ങളിൽ ഇല്ലാത്ത ദുരിതമാണ് തീവണ്ടി യാത്രക്കാരും പൊതുജനങ്ങളും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തികൾ മൂലം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മേന്മകൾ മനസ്സിലാക്കിയും കരാർ പ്രകാരം 2026 ഡിസംബറിൽ പൂർത്തിയാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിക്ക് വൻ സ്വീകാര്യതയും സഹകരണവും ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.

Advertisment

റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതോടുകൂടി കോഴിക്കോട് ഉല്ലാസകരമായ കാത്തിരിപ്പ്, വിനോദം, ടൂറിസം, വാണിജ്യം, ഐടി വികസനം സമഗ്ര വികസനത്തിനും മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ്.

നിർമ്മാണ ആദ്യഘട്ടം അവസാനഘട്ടത്തിൽ ഇടനാഴിയുടെ വീതി കുറയ്ക്കൽ, പദ്ധതി നടത്തിപ്പിനെ ബാധിക്കാനും അനുബന്ധ നിർമ്മിതികളിൽ ഘടനപരമായ മാറ്റം വരുത്തുന്നതിനു കാലതാമസത്തിനും ഇടവരുത്തുമെന്നതിനാൽ കരാർ നൽകിയ പദ്ധതി പ്രകാരം സമയബന്ധിതമായി തന്നെ പണി പൂർത്തീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ എ വി അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, ഉത്തരേന്ത്യൻ കൺവീനർ ഡോ കെ എസ് ജോൺസൺ, കേരള റീജിയൻ വൈസ് ചെയർമാൻ എ ശിവശങ്കരൻ എന്നിവർ ആവശ്യപ്പെട്ടു. 

സമന്വയത്തിന്റെ പാതയിലൂടെ ആകാശ ഇടനാഴി 48മീറ്റർ വീതിയിൽ തന്നെ നിർമ്മിക്കാൻ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും യാത്ര സംഘടനകളും യോജിച്ച് സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ചു.

Advertisment