/sathyam/media/media_files/2026/01/17/akcgda-2026-01-17-14-03-31.jpg)
കോഴിക്കോട്: എരഞ്ഞിപ്പാലം നിർമ്മൽ ആർക്കേഡ് കെട്ടിടത്തിൽ നിന്ന് ഫറോക്കിലെ മിനി സിവിൽസ്റ്റേഷനിലേക്ക് സംസ്ഥാന ജിഎസ്ടി ജോയിൻറ് കമ്മീഷണർ അപ്പീൽസ് ഓഫീസ് മാറ്റാനുള്ള നീക്കം സ്വാഗതാർഹമാണ്.
എന്നാൽ ഉപയോക്താക്കളുടെ പ്രയാസം മനസ്സിലാക്കി നഗരത്തിൽ തന്നെ അത് നിലനിർത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് സിജിഡിഎ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി.
സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന വിവിധ വ്യാപാര, വ്യവസായ, സേവന സംഘടനകളുടെയും, ക്ഷണിക്കപ്പെട്ട ടാക്സ് പ്രാക്ടീഷണർമാരുടെയും സംയുക്ത യോഗത്തിൽ പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ജി.എസ്.ടി. വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശംനൽകിയി തായുളള മറുപടി ലഭിച്ചതായി അദ്ധ്യക്ഷൻ സദസ്സിനെ അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/17/akcgda-2-2026-01-17-14-03-46.jpg)
കോഴിക്കോട് നഗരത്തിൽ നിന്ന് മാറ്റിയാലുള്ള പ്രയാസങ്ങൾ നേരിട്ട് ബോധിപ്പിക്കുന്നതിന് കേരള മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സി ജി എസ് ടി കമ്മീഷണർ, എന്നിവരുവായി ചർച്ച നടത്തുവാൻ പ്രതിനിധി സംഘത്തെ അയക്കാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. ഇത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ യോഗത്തിൽ വിശദീകരിച്ചു.
മലബാറിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, ജില്ലകളിലെ ജി എസ് ടി ദാതാക്കൾക്ക് ഏറ്റവും യാത്രാ സൗകര്യമുള്ള കോഴിക്കോട് നഗരത്തിലാണ്.
പൊതുവെ ഗതാഗത കണക്ടിവിറ്റി കുറവുള്ള ഫറോക്കിലേക്ക് മാറ്റുമ്പോൾ അത് സമയ - ധന നഷ്ടങ്ങൾക്ക് ഇടവരുത്തുമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും, സംസ്ഥാന ജി എസ് ടി പരാതി പരിഹാര സമിതി സെൽ അംഗവുമായ ഷെവലിയാർ സി ഇ ചാക്കുണ്ണി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
എൻ എച്ച് 66 ലെ റോഡ് പണി മൂലവും, ഗതാഗതക്കുരുക്കു മൂലവും റോഡ് ഗതാഗതം ദുഷ്കരവുമായതിനാൽ യാത്രക്കാർ തീവണ്ടികളെയാണ് ആശ്രയിക്കുന്നത്. സമീപ ജില്ലക്കാർക്ക് ഫറോക്കിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് ഇല്ലാത്തതിനാൽ കോഴിക്കോട് നഗരത്തിൽ തന്നെയാണ് അനുയോജ്യമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മലബാർ ഡവലപ്മെൻ്റ് കൗൺസിൽ സീനിയർ വൈസ് പ്രസിഡൻ്റ് എ.ശിവശങ്കരൻ, സിജിഡിഎ സെക്രട്ടറിമാരായ ജിയോ ജോബ് എറണാകുളം, ടി പി വാസു, കുന്നോത്ത് അബൂബക്കർ കോഴിക്കോട്, സിറ്റി മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ പി സുധാകരൻ, ജനറൽ സെക്രട്ടറി നോവക്സ് മൻസൂർ, ആയുർവേദ നിർമ്മാണ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീകല മോഹൻ, സെക്രട്ടറി പി മോഹൻ കുമാർ, ജി എസ് ടി പ്രാക്ടീഷണർ അഡ്വ. കെ റിഷാൽ, റിയാസ് നെരോത്ത്, ശ്രീരസ് പി.പി എന്നിവർ യോഗത്തിൽ സംസാരിച്ചു.
സിജിഡിഎ ഖജാൻജി സിസി മനോജ് സ്വാഗതവും, സി ജി റൊണാൾഡോ നന്ദിയും രേഖപ്പെടുത്തി.
വിവിധവ്യാപാര വ്യവസായ സേവന മേഖലയിലെ സംഘടനയുടെ സംയുക്ത യോഗത്തിൽ ഷെവലിയർ സി.ഇ. ചാക്കുണ്ണി എസ്.ജി.എസ്.ടി. ജോയൻ്റ് കമ്മീഷണർ അപ്പിൽ ഓഫീസ് കോഴി ക്കോട് നഗരത്തിൽ നിലനിർത്തേണ്ട ആവശ്യകത വിശദീകരിക്കുന്നു. ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് പി. ഐ. അജയൻ, നോവക്സ് മൻസൂർ, സി.എം.എ പ്രസിഡൻ്റ് കെ.പി. സുധാകരൻ എന്നിവർ സമീപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us