തപാൽ വകുപ്പിൻ്റെ സുകന്യ സമൃദ്ധി പദ്ധതിയ്ക്ക്  സാമ്പത്തിക സഹായം നൽകി

New Update
stamp released

കോഴിക്കോട്: ലോക ബാലികാ ദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നൂറ് കുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങുന്നതിന് എവിഎ ഗ്രൂപ്പ് ചെയർമാനും ചലചിത്ര നിർമ്മാതാവുമായ ഡോ. എ.വി അനൂപ് സാമ്പത്തിക സഹായം നൽകുന്ന ചടങ്ങും, ഹോളി ലാൻ്റ് പിൽഗ്രിം സൊസൈറ്റി തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ തയ്യാറാക്കിയ പ്രത്യേക തപാൽ സ്റ്റാമ്പ്‌ പ്രകാശനവും കോഴിക്കോട് ഹെഡ് പോസ്റ്റ്‌ ഓഫീസിൽ വച്ച് മിഷ് ചെയർമാൻ പി. വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

Advertisment

stamp released-2

ഹോളി ലാൻ്റ് പിൽഗ്രിം സൊസൈറ്റിയുടെയും മലബാർ ഡവലപ്പ്മെൻ്റ് കൗൺസിലിന്റെയും പ്രവർത്തനം മാതൃകാ പരമാണെന്ന് പി.വി ചന്ദ്രൻ പറഞ്ഞു.  

ഹെഡ് പോസ്റ്റ് ഓഫീസ് ഹോളി ലാൻ്റ് പിൽഗ്രിം സൊസൈറ്റിയുടേയും മലബാർ ഡവലപ്മെൻറ് കൗൺസിലിൻ്റെയും സഹകരണത്തോടെ  വിഷു കൈനീട്ടം, സ്കൂൾ വിദ്യാർത്ഥികൾക്കായി ഹർ ഗർ   തിരംഗ ഉൾപ്പെടെയുള്ള പദ്ധതികൾ മുൻകാലങ്ങളിൽ നടത്തിയതായി അധ്യക്ഷ പ്രസംഗത്തിൽ സീനിയർ പോസ്റ്റ് മാസ്റ്റർ ആർ. ഹേമലത പറഞ്ഞു. 

ചടങ്ങിൽ അർഹരായ 100 പെൺകുട്ടികൾക്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള മുഴുവൻ തുകയും ഡോ.എ.വി.അനൂപ് സീനിയർ പോസ്റ്റ് മാസ്റ്റർക്ക് കൈമാറി.

ഹോളി ലാൻ്റ് പിൽഗ്രിം സൊസൈറ്റി പുതിയ വർഷത്തിൽ വ്യത്യസ്ഥ മേഖലയിൽ മികവ് തെളിയിച്ചവരെ  ആദരിക്കുന്നതിൻ്റെ ഭാഗമായി തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ തയ്യാറാക്കിയ പ്രത്യേക സ്റ്റാമ്പ് സൊസൈറ്റി ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി എ വി എ ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി.അനൂപിനും മലബാർ ഹോസ്പിറ്റൽ എംഡി ഡോക്ടർ മിലി മോനിയ്ക്കും കൈമാറി. 

stamp released-3

ചടങ്ങിൽ കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ സൊസൈറ്റി ചെയർപെഴ്സൺ പ്രിമ മനോജ് ഡോ. എ.വി.അനൂപിനെ പൊന്നാട അണിയിച്ച് ആശംസകൾ അറിയിച്ചു. 

മലബാർ ഡവലപ്മെൻറ്  കൗൺസിൽ സെക്രട്ടറി പി.ഐ. അജയൻ, സൊസൈറ്റി ഖജാൻജി സി.സി. മനോജ്, ജനറൽ സെക്രട്ടറി ഡോ. കോളിൻ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. 

ഡോ.എ.വി.അനൂപും, ഡോ. മിലി മോനിയും ആദരവിന് സമുചിതമായി മറുമൊഴി നടത്തി. തപാൽ വകുപ്പ് മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് എൻ. സത്യൻ സ്വാഗതവും  പബ്ലിക് റിലേഷൻസ് ഇൻസ്പെക്ടർ സുജിലേഷ് കെ. നന്ദിയും പറഞ്ഞു.

സുകന്യ സമൃദ്ധി പദ്ധതിയ്ക്കുള്ള സാമ്പത്തിക സഹായം ഡോ. എ.വി.അനൂപിൽ നിന്ന് ഹെഡ് പോസ്റ്റ് ഓഫീസ് സീനിയർ പോസ്റ്റ് മാസ്റ്റർ ശ്രീമതി ആർ ഹേമലത സ്വീകരിയ്ക്കുന്നു. പ്രീമ മനോജ്, ഷെവലിയർ സി.ഇ. ചാക്കുണ്ണി, പി. വി. ചന്ദ്രൻ, ഡോ. എ.വി.അനൂപ്, ഡോ. മിലി മോനി, ഡോ കോളിൻ ജോസഫ്, എൻ. സത്യൻ എന്നിവർ സമീപം.

Advertisment