കോഴിക്കോട്: നൂറ്റാണ്ടിലധികം പഴക്കമുള്ള ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം ശാശ്വത പരിഹാരത്തിന് നിയമനിർമ്മാണം നടത്തണമെന്ന് അഭ്യർത്ഥിച്ച് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, ജനറൽ കൺവീനർ എം ഐ ജോൺസൺ, ഖജാൻജി സി സി മനോജ്, നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ നവ കേരള സദസ്സിൽ നിവേദനം സമർപ്പിച്ചു.
സഭാ സമാധാനം കാലഘട്ടത്തിന്റെ ആവശ്യമായ സാഹചര്യത്തിൽ ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷൻ ആയിട്ടുള്ള നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്ത നിയമനിർമ്മാണം നടത്തി സമാധാനം പുനസ്ഥാപിക്കുന്നതിനും പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചാണ് നിവേദനം സമർപ്പിച്ചത്.
സഭാ തർക്കം മൂലം പല പള്ളികളിലും ദിവസങ്ങളും മാസങ്ങളും പോലീസ് സേന, റവന്യൂ ഉദ്യോഗസ്ഥർ, മറ്റു ബന്ധപ്പെട്ട അധികാരികൾ കാവൽ നിൽക്കേണ്ട അവസ്ഥയും അതിന് ഖജനാവിൽ നിന്ന് നികുതിപണം ചിലവ് ചെയ്യുന്നതും നിയമനിർമാണം മൂലം ഒഴിവാക്കാൻ കഴിയും.
സമാധാനപ്രിയരായ ഇരുവിഭാഗങ്ങളിലെയും ബഹുഭൂരിപക്ഷം വിശ്വാസികൾ സ്വാഗതം ചെയ്യുന്നതുമായ നിയമനിർമ്മാണം അനിവാര്യമാണ്.
സഭാ തർക്കവുമായി ബന്ധപ്പെട്ട് ചേലക്കര, കട്ടച്ചിറ, തുടങ്ങിയ പള്ളികളിലെ വന്ദ്യ വൈദികരുടെയും, വിശ്വാസികളുടെയും പേരിൽ നിലവിലുള്ള കേസുകൾ നിയമവിധേയമായി പിൻവലിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.