Advertisment

ശ്രീ നാരായണ ഗുരുദേവ ജയന്തി വിശ്വ സാഹോദര്യ ദിനമായി ആചരിക്കുവാനുള്ള പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ഐക്യരാഷ്ട്ര സഭയെ കൊണ്ട് അംഗീകരിപ്പിക്കുവാൻ കേന്ദ്ര സർക്കാർ മുൻ കൈ എടുക്കണം- കോഴിക്കോട് എം പി എം കെ രാഘവൻ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
dbd91f55-7a73-4207-a958-5dc9bb9d13d2.jpeg

ശ്രീ നാരായണ ഗുരുദേവ ജയന്തി വിശ്വ സാഹോദര്യ ദിനമായി ആചരിക്കുവാനുള്ള പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ഐക്യരാഷ്ട്ര സഭയെ കൊണ്ട് അംഗീകരിപ്പിക്കുവാൻ കേന്ദ്ര സർക്കാർ മുൻ കൈ എടുക്കണമെന്നു കോഴിക്കോട് എം പി എം കെ രാഘവൻ പറഞ്ഞു. വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമ പ്രഥമ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തീർത്ഥാടന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകി. 41b7f98f-9d42-468f-8fbc-e7a0c6ea3d9a.jpeg

Advertisment

എസ് എൻ ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ശിവഗിരി മഠത്തിലെ സ്വാമി പ്രബോധതീർത്ഥ , സ്വാമി പ്രേമാനന്ദ ആനന്ദമാർഗി ആശ്രമത്തിലെ സ്വാമിനി ആനന്ദപൃഥി എന്നിവർ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ,യൂണിയൻ ഭാരവാഹികളായ കെ ബിനു കുമാർ, രാജീവ് കുഴിപ്പള്ളി, എം രാജൻ, ശാലിനി ബാബുരാജ്, സുജ നിത്യാനന്ദൻ, ഷമീന സന്തോഷ്, ലീലാ വിമലേശൻ ,പി കെ ഭരതൻ, വി സുരേന്ദ്രൻ, ഷാജി കൊയിലോത്ത്, ചന്ദ്രൻ പാലത്ത്, കെ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി വരക്കൽ കടപ്പുറത്ത് നിന്ന് ഗുരുപൂജക്ക് ശേഷം വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള വർണശബളമായ തീർത്ഥാടന ഘോഷയാത്ര ഭട്ട് റോഡ് വെസ്റ്റ് ഹിൽ ചുങ്കം വഴി അത്താണിക്കൽ ഗുരുവരാശ്രമത്തിൽ സമാപിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചിലങ്ക നൃത്ത സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വിവിധ കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും അരങ്ങേറി.

നാളെ രാവിലെ 6 മണി മുതൽ പ്രതിഷ്ഠാ ദിന ത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, മഹാ ശാന്തി ഹവനം, ഗണപതി ഹോമം കലശപൂജ, കലശാഭിഷേകം, അന്നദാനം , മഹാ സർവൈശ്വര്യ പൂജ, വിശേഷാൽ ദീപാരാധന കലാപരിപാടികൾ എന്നിവ നടക്കും. പരിപാടികൾക്ക് ശിവഗിരി മഠം വൈദികാചാര്യൻ ശിവനാരായണ തീർത്ഥ സ്വാമികൾ, ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ കേന്ദ്ര സമിതി സെക്രട്ടറി  അസം ഗാനന്ദ ഗിരി സ്വാമി, ദിവ്യാനന്ദഗിരി സ്വാമി എന്നിവർ നേതൃത്വം നൽകും.

 

Advertisment