നട്ടുച്ച നേരത്ത് മിഠായിത്തെരുവിലും മാനാഞ്ചിറയിലും കൈവീശി നടന്ന് കേരളത്തെ അൽഭുതപ്പെടുത്തി ഗവർണർ. കോഴിക്കോടൻ ഹൽവയുടെ മധുരം നുണഞ്ഞും കുഞ്ഞുങ്ങളെ ഒക്കത്തെടുത്തും കടകളിൽ കയറി കുശലം പറഞ്ഞും താരമായി ഗവർണർ. തനിക്ക് ജനങ്ങളുടെ സുരക്ഷയുണ്ടെന്നും അവരുടെ സ്നേഹവലയത്തിലാണ് താനെന്നും ഗവർണർ. ജനപ്രീതീയുടെയും ജനകീയതയുടെയും ഗ്രാഫ് ഉയർത്തി കേരളത്തിന്റെ കൈയ്യടി നേടി ഗവർണർ

കേരളത്തിൽ ഇന്നുവരെ മറ്റൊരു ഗവർണർക്കും ചെയ്യാനാവാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. കോഴിക്കോട് മാനാഞ്ചിറയിൽ ഇറങ്ങി സ്കൂൾ കുട്ടികളെ ആശ്ലേഷിച്ച ശേഷം നേരേ ഗവർണർ പോയത് മിഠായിത്തെരുവിലേക്കാണ്. അവിടെ കടകളിലെല്ലാം കയറിയും പേരുകേട്ട കോഴിക്കോടൻ ഹൽവയുടെ മധുരം നുണഞ്ഞും കേരളത്തെയാകെ വിസ്മയിപ്പിക്കാൻ ഗവർണർക്ക് കഴിഞ്ഞു.

New Update
governer at kozhikode-2

കോഴിക്കോട്: സ്നേഹത്തിന്റെ നഗരമായ കോഴിക്കോട്ട് സ്നേഹം വാരിവിതറി ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി ഗവ‌ർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസിന്റെ സുരക്ഷാ വലയം തനിക്ക് വേണ്ടെന്ന് അറിയിച്ച ശേഷം ജനങ്ങളുടെ സ്നേഹവലയത്തിൽ അലിഞ്ഞുചേരുകയാണ് ഗവർണർ.

Advertisment

കേരളത്തിൽ ഇന്നുവരെ മറ്റൊരു ഗവർണർക്കും ചെയ്യാനാവാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. കോഴിക്കോട് മാനാഞ്ചിറയിൽ ഇറങ്ങി സ്കൂൾ കുട്ടികളെ ആശ്ലേഷിച്ച ശേഷം നേരേ ഗവർണർ പോയത് മിഠായിത്തെരുവിലേക്കാണ്. അവിടെ കടകളിലെല്ലാം കയറിയും പേരുകേട്ട കോഴിക്കോടൻ ഹൽവയുടെ മധുരം നുണഞ്ഞും കേരളത്തെയാകെ വിസ്മയിപ്പിക്കാൻ ഗവർണർക്ക് കഴിഞ്ഞു.


പോലീസിന്റെ സുരക്ഷാ വലയം തനിക്ക് വേണ്ടെന്ന് ഡിജിപിയെ അറിയിച്ച ശേഷമായിരുന്നു കോഴിക്കോട്ടെ തെരുവുകളിലേക്ക് ഗവർണർ ഇറങ്ങിയത്. കോഴിക്കോട് മിഠായിത്തെരുവിൽ ആയിരക്കണക്കിന് കടകളുണ്ട്. സദാസമയവും വമ്പൻ ജനക്കൂട്ടമായിരിക്കും മിഠായിത്തെരുവിൽ. ഇവിടേക്കാണ് യാതൊരു പ്രത്യേക സുരക്ഷയുമില്ലാതെ ഗവർണർ ഇറങ്ങിയത്. പോലീസിന് ഇക്കാര്യം മുൻകൂട്ടി അറിയില്ലായിരുന്നു. അതിനാൽ ഗവർണറുടെ യാത്രാമാർഗം അറിയാതെ പോലീസ് കുഴങ്ങി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഗവർണർക്കെതിരേ ഇന്നലെ രാത്രിയിലടക്കം എസ്.എഫ്.ഐ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഗവർണർ കോഴിക്കോട് നഗരത്തിലേക്ക് ഇറങ്ങിയത്. കോഴിക്കോട് നഗരത്തിൽ തന്നെ കണ്ട് അമ്പരന്നു നിന്നവരെയെല്ലാം അടുത്തേക്ക് വിളിച്ച് കൈ കൊടുക്കുകയും സെൽഫിയെടുക്കാൻ നിന്നുകൊടുക്കുകയും ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചു ഗവർണർ.


മിഠായിത്തെരുവിലെ വ്യാപാരികൾക്ക് കൈകൊടുത്തും സംസാരിച്ചും കടകളിൽ കയറി വിവരങ്ങൾ ചോദിച്ചും ഗവർണർ താരമായി മാറി. കടക്കാർ അദ്ദേഹത്തിന് വെയിൽ കൊള്ളാതിരിക്കാൻ തലയിൽ തൊപ്പി വച്ചു കൊടുത്തു. ഹൽവ കടയിലെത്തിയപ്പോൾ അ്ദേഹത്തിനായി പുതുരുചിയുള്ള ഹൽവകൾ കടക്കാർ നിരത്തി വച്ചു.


governer at kozhikode

അതിൽ ഇഷ്ടപ്പെട്ട ഒരെണ്ണം അദ്ദേഹം മുറിച്ചു. കടയുടമയായ യുവാവ് അത് ഗവർണറുടെ വായിൽ വച്ചുകൊടുത്തു. പിന്നാലെ കടഉടമകളും വ്യാപാരി പ്രതിനിധികളുമെല്ലാം അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. 2 ഹൽവ കടകളിൽ കയറിയാണ് ഗവർണർ കോഴിക്കോടൻ ഹൽവയുടെ മധുരം നുണഞ്ഞത്.

മിഠായിത്തെരുവ് മുഴുവൻ നടന്നു കണ്ട അദ്ദേഹം കടകളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുമായി സംസാരിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. കുഞ്ഞുങ്ങളെ തോളിലെടുത്തും ചിത്രങ്ങൾക്ക് പോസ് ചെയ്തു. തികച്ചും ജനകീയനായി നടന്നു നീങ്ങിയ ഗവർണർ ജനങ്ങളോടും കടയുടമകളോടും സംസാരിച്ചാണ് മുന്നോട്ടു നീങ്ങിയത്.


തന്നെ സ്വീകരിച്ച എല്ലാവരെയും കൈകൂപ്പി നന്ദി അറിയിച്ചാണ് ഗവർണർ മുന്നോട്ടു പോയത്. അതിനിടെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ഗവർണർക്ക് അഭിവാദ്യമറിയിച്ച് മുദ്രാവാക്യം വിളികളുമായെത്തി. നൂറിലേറെ പൊലീസുകാർ ഗവർണർക്ക് സുരക്ഷാ വലയം തീർത്തിരുന്നു. എന്നാൽ പോലീസ് വലയം മറികടന്ന് ഗവർണർ മിഠായിത്തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്നു.


കോഴിക്കോട്ടെ നഗര ഹൃദയത്തിലൂടെയുള്ള നടത്തയിലൂടെ ഗവർണർ തന്റെ ജനകീയതയുടെയും ജനപ്രീതിയുടെയും ഗ്രാഫ് കുത്തനേ ഉയർത്തിയിരിക്കുകയാണ്. കേരളത്തിന്റെയാകെ കൈയ്യടി നേടാനും ഗവർണർക്ക് കഴിഞ്ഞു.

Advertisment