കോഴിക്കോട്: ഇടത്തരം ചെറുകിട വ്യാപാരികൾ മുൻകാലങ്ങളിൽ ഇല്ലാത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അന്ന-കിറ്റെക്സ് ഗ്രൂപ്പ് വ്യാപരികളെ സമ്മാനങ്ങൾ നൽകി ആദരിക്കുന്നതും വ്യാപരസംഗമം നടത്തി ആശയ വിനിമയം നടത്തുന്നതും ഉൽപാദകർക്കും വിപണനക്കാർക്കും ഒരുപോലെ ഗുണകരമാവുമെന്ന് ഷെവ. സി.ഇ ചാക്കുണ്ണി. പാരമൗണ്ട് ടവറിൽ നടന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂബി-ഡേ ഡീലർ മീറ്റിൽ സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/ICxmuuPRlaThx2c05yIb.jpg)
ഗുണമേന്മ ഉറപ്പു വരുത്തിയാണ് ഓരോ ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നതെന്ന് അന്ന - കിറ്റെക്സ് ജനറൽ മാനേജർ കെ.സി പിള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വയനാട് ജില്ലയിലെ വിജയികൾക്ക് ശ്രീകൃഷ്ണ ടെക്സ്റ്റൈൽസ് എംഡി സി പ്രഭാകരൻ ചടങ്ങുകളിൽ സമ്മാനിച്ചു.
/sathyam/media/media_files/jeWgfXNE1uXKDVNwPrsq.jpg)
തുടർന്ന് വ്യാപാരികളുമായി നടന്ന ചർച്ചയിൽ മാർക്കറ്റിംഗ് മാനേജർ പ്രിൻസ് മാത്യു, ഫീൽഡ് ഓഫീസര്മാരായ ജോഷി, അഖിൽ, ഉമ്മർ എന്നിവരും ഫാൽക്കൺ ഏജൻസി പ്രൈവറ്റ് ലിമിറ്റഡ്, ന്യൂ കേരള സ്റ്റേഷനറി മാർട്, വെസ്റ്റ് ഇന്ത്യ പ്ലാസ്റ്റിക് ട്രെഡിങ് കമ്പനി (കോഴിക്കോട് ജില്ല) ചില്ലു ഏജൻസി പ്രൈവറ്റ് ലിമിറ്റഡ്, എൻ.എ ട്രെഡിങ് കമ്പനി, കണ്ണൂർ ഏജൻസിസ് (വയനാട് ജില്ല) ഫ്രണ്ട്‌സ് ബാഗ് മഞ്ചേരി, ട്വിങ്കിൽ ബെറ്റ് ആൻഡ് ബാക്സ്, ഹൈ 5 ഫാൻസി ആൻഡ് ടോയ്‌സ് (മലപ്പുറം ജില്ല) എന്നിവരും സംസാരിച്ചു. റിജിയണൽ സെയിൽസ് ഓഫീസർ എൽദോസ് കെ ഐ സ്വാഗതവും, അക്കൗണ്ട്സ് മാനേജർ കെ ടി രാജേഷ് നന്ദിയും രേഖപെടുത്തി.