/sathyam/media/media_files/bDFaIgMrku4TcK8xmW8k.jpg)
ശിവഗിരിയിലേക്ക് കണ്ണൂരിൽ നിന്ന് പ്രയാണമാരംഭിച്ച ശ്രീനാരായണ ദിവ്യ ജ്യോതി യാത്രക്ക് അത്താണിക്കൽ ഗുരുവരാശ്രമത്തിൽ നൽകിയ സ്വീകരണം
കോഴിക്കോട്: 91 -ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടന പന്തലിൽ ജ്വലിപ്പിക്കുന്നതിനു വേണ്ടിയുള്ള കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും പ്രയാണമാരംഭിച്ച ശ്രീനാരായണ ദിവ്യ ജ്യോതി പ്രയാണത്തിന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ സ്വീകരണം നൽകി.
/sathyam/media/media_files/IUIzJZDgDUE4ojs5CxS5.jpg)
യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ദിവ്യ ജ്യോതി രഥത്തിലെ ഗുരുദേവ വിഗ്രഹത്തിൽ ഭക്തർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.
യാത്രാ ക്യാപ്റ്റൻമാരായ കണ്ണൂർ ശ്രീ ഭക്തി സംവർദ്ധിനിയോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.പി വിനോദ്, ഡയറക്ടർ പി.സി അശോകൻ കോഴിക്കോട്, യൂണിയൻ കൗൺസിലർമാരായ അഡ്വ.എം രാജൻ, കെ. മോഹൻദാസ്, പി.കെ ഭരതൻ, വി.സുരേന്ദ്രൻ, ഗുരുവരാശ്രമം ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us