കേരളത്തിലെ തീവണ്ടി യാത്രാദുരിതം പരിഹരിക്കാൻ കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തണം - സി.എ.ആർ.യു.എ

New Update
അനിവാര്യമല്ലാത്ത ചടങ്ങുകൾ ഒഴിവാക്കിയോ നീട്ടി വെച്ചോ സർക്കാർ മാതൃക കാണിക്കണം.  ഓൺലൈൻ, ഇകോമേഴ്‌സ് പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തണം -  മലയാള ചലച്ചിത്ര കാണികൾ (മക്കൾ)

കോഴിക്കോട്: കേരളത്തിൽ പൊതുവെ മലബാറിൽ പ്രത്യേകിച്ച് തീവണ്ടി യാത്രക്കാർ അനുഭവിക്കുന്ന തീവണ്ടി യാത്രാദുരിതം ദുരിതം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലും, റെയിൽവേ ബോർഡിലും സമ്മർദ്ദം ചെലുത്തി പരിഹരിക്കാൻ മുഖ്യമന്ത്രിയോ, മന്ത്രി വി അബ്ദുറഹ്മാനോ തീവണ്ടി യാത്ര സംഘടനകളുമായി ചർച്ച നടത്തണമെന്ന് അഭ്യർത്ഥിച്ചു. 

Advertisment

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ്  അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവ. സി.ഇ ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷോർണൂർ എന്നിവർ മുഖ്യമന്ത്രിക്കും, റെയിൽവേ ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാനും  നിവേദനം അയച്ചു. യോഗത്തിൽ പാലക്കാട് - തിരുവനന്തപുരം ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെയും, കേരളത്തിലെ ജനപ്രതിനിധികളെയും പങ്കെടുപ്പിക്കണം എന്നും അവർ അഭിപ്രായപ്പെട്ടു. 

2016 മുതൽ നിർത്തലാക്കിയ റെയിൽവേ ബഡ്ജറ്റ് പുനസ്ഥാപിക്കണം. മറ്റു സംസ്ഥാനങ്ങളിൽ വന്ദേ ഭാരത്,  മറ്റു പ്രീമിയം  ട്രെയിനുകൾക്ക്  വഴിയൊരുക്കുന്നതിന് ട്രാക്ക് മെയിന്റനൻസ് നടത്തുന്നതിന്റെ പേരിൽ നവത്സര - ശബരിമല - ശിവഗിരി തീർത്ഥാടന സീസൺ സമയത്ത് കേരളത്തിലൂടെയുള്ള എട്ട് ദീർഘ ദൂര തീവണ്ടികൾ റദ്ദാക്കൽ, ഏറ്റവും യാത്ര തിരക്കുള്ള ബാംഗ്ലൂർ - പാലക്കാട് വഴി കണ്ണൂർ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതിരിക്കുക തുടങ്ങി കടുത്ത അവഗണനയാണ്പ്രത്യേകിച്ചും മലബാറിനോട് കാണിക്കുന്നത്. 

കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന റെയിൽവേ ഓഫീസുകളും സ്ഥാപനങ്ങളും, ഷൊർണൂരിലെ കോച്ച് അറ്റകുറ്റപ്പണി ഷെഡ്, ലോക്കോ പൈലറ്റ്, മാനേജർമാരുടെ ഡിപ്പോ, എന്നിവ കർണാടകയിലെ ബാംഗ്ലൂർ, മൈസൂർ ഡിവിഷനിലേക്ക്മാറ്റാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. 

തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത്, മറ്റു ചില വണ്ടികൾ മംഗലാപുരം നാഗർകോവിൽ കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മാറ്റാനുള്ള നീക്കം പാലക്കാട് ഡിവിഷൻ നിർത്തലാക്കുന്നതിനുള്ള മുന്നോടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മുൻപ് പാലക്കാട് ഡിവിഷനിൽ നിന്ന് കോയമ്പത്തൂർ ഉൾപ്പെടെ മാറ്റി സേലം ഡിവിഷൻ  രൂപീകരിച്ചതിനു ശേഷമാണ് നാം അറിയുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരയോഗം കേരള സർക്കാർ വിളിക്കണം എന്ന്  അവർ അഭ്യർത്ഥിച്ചു.

Advertisment