New Update
/sathyam/media/media_files/ByTDLEu7HpBFDQF88Esz.jpeg)
കോഴിക്കോട് : ശാസ്ത്രീയ സംഗീത മേഖലയും കലാകാരൻമാരും കേരളത്തിൽ കടുത്ത അവഗണന നേരിടുകയാണെന്നും ആധുനീകതയുടെ കടന്നുകയറ്റവും ചില നിക്ഷിപ്ത താൽപ്പര്യങ്ങളും അജണ്ടകളും കാരണം പാർശ്വവൽക്കരിക്കപ്പെട്ട നമ്മുടെ സാംസ്കാരിക തനിമയുടെ സ്രോതസ്സായ ശാസ്ത്രീയ സംഗീത മേഖലയെ പരിരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു.
Advertisment
സംഗീതിക സ്കൂൾ ഓഫ് മ്യൂസിക്സ് കല്ലായ് റോഡ് ഷിർദി സായി മന്ദിരത്തിൽ സംഘടിപ്പിച്ച സംഗീത സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ കെ വി എസ് ബാബു അധ്യക്ഷത വഹിച്ചു. ഡോ. ശ്രീദേവി അങ്ങാടിപ്പുറം , നെല്ലായ് കെ വിശ്വനാഥൻ, ആർ രാഗേഷ് ആലുവ എന്നിവർ പ്രസംഗിച്ചു.