കോഴിക്കോട് അരക്കിണർ ചെറോടത്തിൽ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന താലപ്പൊലി മഹോൽസവത്തിന്റെ കൊടിയേറ്റം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു

New Update
dhwaja prathistha

അരക്കിണർ ചെറോടത്തിൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ കൊടിയേറ്റം.

കോഴിക്കോട്: അരക്കിണർ ചെറോടത്തിൽ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന താലപ്പൊലി മഹോൽസവത്തിന്റെ കൊടിയേറ്റം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം ശാന്തി ചെറോടത്തിൽ സന്തോഷ് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. 

Advertisment

dhwaja prathistha-2

ക്ഷേത്ര മഹോത്സവം 2024 ജനവരി 17 ന്  ക്ഷേത്രം തന്ത്രി പറമ്പിടി മോഹനൻ തന്ത്രികളുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം, കലശ പൂജ, പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ, തണ്ണീരാമൃതം, ഗുരുപൂജ, ഹനുമാൻ പൂജ, അന്നദാനം, താലപ്പൊലി, ഗുരുതി തർപ്പണം എന്നി ചടങ്ങുകളോടെ വിപുലമായി നടത്താൻ നിശ്ചയിച്ചതായി സെക്രട്ടറി സി. വിശാൽ അറിയിച്ചു.

Advertisment