ആറാട്ട്പുഴ വേലായുധ പണിക്കരെ പോലെ ചരിത്രത്തിൽ നിന്ന് തമസ്ക്കരിക്കപ്പെട്ട പോരാളികളുടെയും നവോത്ഥാന നായകരുടെയും സ്മരണകളിൽ നിന്നും സമൂഹം ഊർജ്ജം ഉൾക്കൊള്ളണം - സ്വാമി ഭദ്രാനന്ദ

New Update
sndp kozhikode

കോഴിക്കോട്: ആറാട്ട്പുഴ വേലായുധ പണിക്കരെ പോലെ ചരിത്രത്തിൽ നിന്ന് തമസ്ക്കരിക്കപ്പെട്ട പോരാളികളുടെയും നവോത്ഥാന നായകരുടെയും സ്മരണകളിൽ നിന്നും സമൂഹം ഊർജ്ജം ഉൾക്കൊള്ളണമെന്ന് സ്വാമി ഭദ്രാനന്ദ പറഞ്ഞു.

Advertisment

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അളകാപുരിയിൽ വെച്ച് നടത്തിയ ആറാട്ട് പുഴ വേലായുധപണിക്കരുടെ 150 -ാമത് രക്തസാക്ഷിത്വ വാർഷികത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

sndp kozhikode-2

യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മറ്റി അംഗം കെ എസ് ബിബിൻഷാ കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് മികച്ച സിനിമാനടനുള്ള ജാഗരൺ ഫിലിം ഫെസ്റ്റ് അവാർഡ് ജേതാവ് കോഴിക്കോട് ജയരാജ്, 37 മത് ദേശീയ ഗെയിംസ് വെള്ളി മെഡൽ ജേതാവ് അഭയ് കെ ഹർഷൻ എന്നിവരെ ആദരിച്ചു.

sndp kozhikode-3

യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പാഞ്ചജന്യം ഭാരതം ദേശീയ സെക്രട്ടറി വിനോദ് കല്ലേൻ, അഡ്വ.എം രാജൻ, കെ. ബിനുകുമാർ, ബാബു കഴക്കൂട്ടം, പി കെ ഭരതൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Advertisment