/sathyam/media/media_files/Vr4pZI00wtolh3mE7qBT.jpg)
പഠന റിപ്പോർട്ടിന്റെയും, നിവേദനങ്ങളുടെയും, അനുകൂല മറുപടികളുടെയും വിശദാംശങ്ങൾ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷ്, ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ പ്രശാന്ത് എന്നിവർക്ക് എംഡിസി പ്രസിഡണ്ട് ഷവലിയാർ സി ഇ ചാക്കുണ്ണി വിശദീകരിക്കുന്നു.
കോഴിക്കോട്: മുൻകാലങ്ങളിലില്ലാത്ത യാത്ര ക്ലേശമാണ് കേരളത്തിലും മലബാറിൽ പ്രത്യേകിച്ചും എന്ന് ബിജെപി സംസ്ഥാന - ജില്ലാ നേതാക്കളുടെ സൗഹൃദ സന്ദർശന വേളയിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡണ്ടുമായ ഷെവ. സി ഇ ചാക്കുണ്ണി, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സി മനോജ് എന്നിവർ സംഘത്തെ അറിയിച്ചു.
ആഘോഷ, അവധി, ശബരിമല, ശിവഗിരി തീർത്ഥാടന വേളകളിൽ മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത ടിക്കറ്റ് നിരക്ക് വർദ്ധനവും, സീറ്റ് ദൗർലഭ്യവും ആണ് ഇപ്പോൾ.
അതിന് പരിഹാരം എന്ന നിലയ്ക്ക് കേരള - യുഎഇ സെക്ടറിൽ യാത്ര - ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതിന് കേരള സർക്കാർ, തുറമുഖ വകുപ്പ്, മാരിടൈം ബോർഡ്, എംഡിസി തുടങ്ങിയവരുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരും, കേന്ദ്ര ഷിപ്പിംഗ് - തുറമുഖ വകുപ്പ് മന്ത്രിയും അനുമതി നൽകി.
ഇതേ മാതൃകയിൽ തീവണ്ടി യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്നും, ജനപ്രതിനിധികൾക്ക് അവരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ബഡ്ജറ്റ് ചർച്ച വേളയിൽ ഉന്നയിക്കുന്നതിനും റെയിൽവേയ്ക്ക് പ്രത്യേക ബഡ്ജറ്റ് പുനസ്ഥാപിക്കണമെന്നും അഭ്യർത്ഥിച്ചു.
കേരള സർക്കാരിന്റെ അനുമതിയോടെ മലബാർ ഡെവലപ്മെന്റ് കൗൺസിൽ യുഎഇ സന്ദർശിച്ച് ഗൾഫ് കോഡിനേറ്റർ സി.എ. ബ്യൂട്ടി പ്രസാദ്, പ്രവാസി സംഘടനകൾ, ദൃശ്യമാധ്യമങ്ങൾ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, മുമ്പ് രണ്ട് തവണ ഗൾഫ് - കേരള സെക്ടറിൽ കപ്പൽ സർവീസ് നടത്തിയ ഡോ.എം. പി. അബ്ദുൽ കരീം, പ്രമുഖ കപ്പൽ ഓപ്പറേറ്റർമാർ എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് മുഖ്യമന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, മാരിടൈം ബോർഡ് ചെയർമാൻ, നോർക്ക, കേന്ദ്ര ഷിപ്പിംഗ് - തുറമുഖ വകുപ്പ് മന്ത്രി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് നൽകി വിശദീകരിച്ചു.
/sathyam/media/media_files/mHXvwoXjCAG5IvjjYBj3.jpg)
നാഗപട്ടണം (തമിഴ്നാട്), കാങ്കേശതുറ (ശ്രീലങ്ക), തുറമുഖ വകുപ്പുകളും ആയി ബന്ധിപ്പിച്ച് 14-10-2023ന് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെറിയപാണി എന്ന യാത്ര കപ്പൽ സർവീസ് യാത്രക്കാര്‍ ഇല്ലെന്ന കാരണത്താൽ നിർത്തലാക്കി.
പ്രസ്തുത കപ്പൽ വിഴിഞ്ഞം, അഴീക്കൽ, കൊച്ചി, ബേപ്പൂർ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കണമെന്നും ലക്ഷദ്വീപിന്റെ ഏറ്റവും അടുത്ത വൻകരയായ കോഴിക്കോടുമായി ബന്ധിപ്പിച്ച് യാത്ര - ചരക്ക് കപ്പൽ ആരംഭിച്ചാൽ അത് കേരളത്തിനും മലബാറിന് പ്രത്യേകിച്ചും വാണിജ്യ - വ്യവസായ - ടൂറിസ - കാർഷിക- വിദ്യാഭ്യാസ - ചികിത്സ മേഖലകൾക്ക് ഏറെ ഗുണകരമാകും.
കേന്ദ്രസർക്കാർ പരിഗണിക്കേണ്ട ആവശ്യങ്ങൾ അടങ്ങിയ നിവേദനം എംഡിസിയും, സിഐആർയുഎയും തയ്യാറാക്കി നൽകിയാൽ ജനുവരി 17ന് ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രിക്കും, മറ്റു വകുപ്പ് മന്ത്രിമാർക്ക് ദില്ലിയിലും സമർപ്പിക്കാമെന്ന് അവർ അറിയിച്ചു.
ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി കെ.സുഭാഷ്, ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, ജില്ലാ വൈസ്പ്രസിഡൻ്റ് കെ.പി.വിജയലക്ഷ്മി, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ, ബിജെപി സൗത്ത് മണ്ഡലം പ്രസിഡൻ്റ് സി.പി വിജയകൃഷ്ണൻ എന്നിവരാണ് സൗഹൃദ സന്ദർശനത്തിൽ പങ്കെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us