മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ സെൻട്രൽ സ്കൂളിൽ 'കുമാരനാശാൻ സ്മൃതി സംഗമം' സംഘടിപ്പിച്ചു

New Update
kumaranashan charamashathabdi

ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി സ്മൃതി സംഗമം ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി വി.ആർ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സ്നേഹത്തെ സ്വാതന്ത്ര്യമാക്കിയ മഹാകവിയാണ് കുമാരനാശാനെന്ന് പ്രശസ്ത സാഹിത്യകാരൻ വി ആർ സുധീഷ് പറഞ്ഞു. മഹാകവി കുമാരനാശാന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച കുമാരനാശാൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

kumaranashan charamashathabdi-2

എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യൂണിയൻ കൗൺസിലർ അഡ്വ. എം രാജൻ ഹെഡ്മിസ്ട്രസ് ഉഷാ വിവേക് എന്നിവർ പ്രസംഗിച്ചു.

Advertisment