/sathyam/media/media_files/yFbBBUhwvQFi9qI5VIBO.jpg)
കോഴിക്കോട്: 16511-512 ബാംഗ്ലൂർ - കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഹൃസ്വ - ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ (സിഎആർയൂഎ). ജനപ്രതിനിധികൾ ഉൾപ്പെടെ യാത്രാ സംഘടനകളുടെ യോജിച്ച പ്രവർത്തനവും, സമ്മർദ്ദവും മൂലമാണ് ദീർഘകാല ആവശ്യമായ ബാംഗ്ലൂർ കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ട് നീട്ടിയത്.
ഇത് കോഴിക്കോട്ട് നിന്ന് വടക്ക് ഭാഗത്തേക്കുള്ള ഹ്രസ്വ - ദീർഘദൂര യാത്രക്കാർക്ക് ഒരുപോലെ ആശ്വാസമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ ചാക്കുണ്ണിയും കൺവീനർ ജോയ് ജോസഫും അഭിപ്രായപ്പെട്ടു.
2024 ജനുവരി 17ന് പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നു. നിവേദനത്തിലെ മറ്റ് ആവശ്യങ്ങളും താമസിക്കാതെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us