/sathyam/media/media_files/YxeIPrD8HoKaE9TuhS45.jpg)
കോഴിക്കോട്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരി 2-ാം തിയതി വെള്ളിയാഴ്ച്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോഴിക്കോട് ഭദ്രാസനത്തിക ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിശ്വാസ സംഗമത്തിലും വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികളിലും പങ്കെടുക്കുന്നതിനായി എത്തിച്ചരുന്നു.
ഫെബ്രുവരി 2ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ വെച്ച് വേളംകോട് പള്ളിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, ഡയമണ്ട് ജൂബിലി മെമ്മോറിയൽ ഹാളിന്റെ ശിലാ ആശീർവാദവും ലോഗോ പ്രകാശനവും, കോഴിക്കോട് ഭദ്രാസനത്തിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനവും പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർവ്വഹിക്കും.
പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വന്ദ്യ തൊണ്ടലിൽ ഏലിയാസ് കോർ-എപ്പിസ്കോപ്പയെ പ്രസ്തുത സമ്മേളനത്തിൽ വെച്ച് ആദരിക്കും.
മെത്രാഭിഷേക സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ആദരവായി കോഴിക്കോട് സെന്റ് മേരീസ് കത്തീഡ്രൽ നിർമ്മിച്ച് നല്‌കുന്ന ബസേലിയോസ് ഭവൻ്റെ താക്കോൽ ദാനവും പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർവ്വഹിക്കും.
മലങ്കര മെത്രാപ്പോലീത്ത ഡോ.ജോസഫ് anod ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മലങ്കരകാര്യ സെക്രട്ടറി മർക്കോസ് മോർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത, ബാവയുടെ സെക്രട്ടറി മോർ ഔഗേൻ അൽഖുറി മെത്രാപ്പോലീത്ത എന്നിവർ പരിശുദ്ധ ബാവയോടൊപ്പമുണ്ടാകും.
പൊതുസമ്മേളനത്തിൽ കോഴിക്കോട്-മലബാർ സി.എസ്.ഐ ബിഷപ്പ് ഡോ.റോയ്‌സ് മനോജ് വിക്ടർ, എം.കെ.രാഘവൻ എം.പി, കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ്, കോഴിക്കോട് ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ്, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് ജോൺ, വൈദിക സെക്രട്ടറി ഫാ.ബിജോയി അറാക്കൂടി, സഭാ വർക്കിംഗ് കമ്മിറ്റിയംഗം ബേബി ജേക്കബ് എന്നിവർ സംബന്ധിക്കും. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ.സ്‌കറിയ ഈന്തലാംകുഴിയിൽ സത്യവിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കൊടുക്കും.
ജനുവരി 25ന് ബാംഗ്ലൂരിൽ എത്തിച്ചേർന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവ ബാംഗ്ലൂർ, മലബാർ ഭദ്രാസനങ്ങളിലെ സന്ദർശനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി 2-ാം തിയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണിക്ക് താമരശ്ശേരി ഹെലിപാഡിൽ എത്തിച്ചേരുമ്പോൾ ഭദ്രാസന മെത്രാപ്പോലീത്തായുടെയും ഭദ്രാസന ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേളംകോട് സെൻ്റ് മേരീസ് സൂനോറോ ദൈവാലയത്തിലേക്ക് ആനയിക്കുന്നതാണെന്ന് പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് ജോൺ, സഭാ വർക്കിംഗ് കമ്മിറ്റിയംഗം ബേബി ജേക്കബ്, ഷെവലിയർ സി.ഇ ചാക്കുണ്ണി, പബ്ലിസിറ്റി കൺവീനർ ഫാ.ബേസിൽ തൊണ്ടലിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us