റോഡ് സുരക്ഷാ ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു

New Update
road safty dealership

കോഴിക്കോട്: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസേർച് സെന്റർ (നാറ്റ്പാക്ക്) കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്ക് "റോഡ് സുരക്ഷാ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം" കുന്ദമംഗലം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ വെച്ച് സംഘടിപ്പിച്ചു. 

Advertisment

പരിപാടിയുടെ ഉദ്ഘാടനം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ ഡോ. എ. കെ. വിജയരാജൻ നിർവഹിച്ചു. കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. 

road safty dealership-2

റിട്ടയേർഡ് ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണർ ഡോ. മുഹമ്മദ് നജീബ്, നാറ്റ്പാക്ക് ജൂനിയർ സയന്റിസ്ട് ഡോ. ഗൗതം സാരംഗ് എന്നിവർ ക്ലാസുകൾ എടുത്തു. വിവിധ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട 45 വിദ്യാർഥികൾ  പങ്കെടുത്തു. 

"റോഡ് സുരക്ഷാ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം" പരിപാടിയുടെ ഉദ്ഘാടനം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ ഡോ. എ.കെ. വിജയരാജൻ നിർവഹിച്ചു കൊണ്ട് സംസാരിക്കുന്നു. കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ. അജയൻ, നാറ്റ്പാക്ക് ജൂനിയർ സയന്റിസ്ട് ഡോ. ഗൗതം സാരംഗ് എന്നിവർ സമീപം.  

Advertisment