കേന്ദ്ര ബഡ്ജറ്റ് സ്വാഗതാർഹം - മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത ബഡ്ജറ്റ് അവലോകന യോഗം

New Update
budjkjkssss

കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത ബഡ്ജറ്റ് അവലോകനയോഗം വിലയിരുത്തി.

Advertisment

വരുമാനം വർദ്ധിപ്പിക്കുന്നതിന് നികുതി ഘടനയിൽ മാറ്റം വരുത്താത്തതും, കൂടുതൽ മെഡിക്കൽ കോളേജുകൾ, രണ്ടു കോടി വീടുകൾ, 40000 പുതിയ കോച്ചുകൾ, മൂന്ന് റെയിൽവേ ഇടനാഴികൾ, റെയിൽവേ സുരക്ഷാ വർധിപ്പിക്കൽ, പുതിയ 149 വിമാനത്താവളങ്ങൾ, ജി എസ് ടി റിട്ടേൺ നടപടികൾ ലളിതവൽക്കരിക്കൽ, റീഫണ്ടുകൾ വേഗത്തിലാക്കൽ, മെട്രോ വികസനം, സ്ത്രീകൾക്ക് കൂടുതൽ പരിഗണന, ടൂറിസം മേഖലക്ക്‌ ഊന്നൽ, യുവജനങ്ങൾക്ക് പലിശരഹിത വായ്പ എന്നിവയെല്ലാം സ്വാഗതാർഹമാണെന്ന് യോഗം വിലയിരുത്തി. 

കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതും, ഇന്ധന വില തീരുവ കുറയ്ക്കാത്തതും, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ടിക്കറ്റ് നിരക്ക് ഇളവ് പുനസ്ഥാപിക്കാത്തതും, വർദ്ധിപ്പിച്ച പാസഞ്ചർ ട്രെയിൻ നിരക്കുകൾ കുറയ്ക്കാത്തതും നിരാശപ്പെടുത്തിയെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 

ബഡ്ജറ്റ് ചർച്ച വേളയിൽ എംപിമാർ ഈ ആവശ്യങ്ങൾ യോജിച്ച് ഉന്നയിച്ച് നേടിയെടുക്കാൻ ശ്രമം നടത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ഖജാൻജി എം വി കുഞ്ഞാമു, അഖിലേന്ത്യ ആയുർവേദ സോപ്പ് നിർമ്മാണ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീകല മോഹനൻ, സെക്രട്ടറി കെ മോഹൻ കുമാർ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കൺവീനർമാരായ സൺഷൈൻ ഷോർണൂർ, ടി പി വാസു, പി ഐ അജയൻ, സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിമാരായ എം അബ്ദുൽ റസാഖ്, പി ലത്തീഫ്, ഡിസ്ട്രിക്റ്റ് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സി വി ജോസി, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി മനോജ്, ന്യൂ ബസാർ മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി സി വി ഗീവർ, പി കെ കുഞ്ഞൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നോവെക്സ് മൻസൂർ സി കെ, എം കെ ബിജു, ജെ ആർ ജോൺസൺ എന്നിവർ പങ്കെടുത്തു. എംഡിസി സെക്രട്ടറി കുന്നോത്ത് അബൂബക്കർ സ്വാഗതവും, സി സി മനോജ്  നന്ദിയും പറഞ്ഞു.

Advertisment