അവാസ്തവങ്ങൾ കുത്തിനിറച്ചതും വാർത്തമാനകാല ഇന്ത്യൻ യാഥാർഥ്യങ്ങൾക്ക് നേരെ നിഷേധാത്മക സമീപനങ്ങളുമുള്ളവയുമാണ് കേന്ദ്ര ഇടക്കാല ബഡ്ജറ്റ് - മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇടി മുഹമ്മദ്‌ ബഷീർ എംപി

author-image
ഇ.എം റഷീദ്
New Update
et muhammad basheer mp-2

കോഴിക്കോട്: അവാസ്തവങ്ങൾ കുത്തിനിറച്ചതും വാർത്തമാനകാല ഇന്ത്യൻ യാഥാർഥ്യങ്ങൾക്ക് നേരെ നിഷേധാത്മക സമീപനങ്ങളുമുള്ളവയാണ് കേന്ദ്ര ഇടക്കാല ബഡ്ജറ്റേന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇടി മുഹമ്മദ്‌ ബഷീർ എംപി പറഞ്ഞു. ദിവാ സ്വപ്‌നങ്ങൾ വാരി വിതറി വാചാലമാവുകയും തൊഴിലില്ലായ്മ പോലുള്ള രൂക്ഷമായ പ്രശ്നങ്ങൾക്ക് നേരെ നിശബ്ദത പാലിക്കുകയും ചെയ്ത സമീപനമാണ് ധനകാര്യ മന്ത്രി ബഡ്ജറ്റിൽ എടുത്തിട്ടുള്ളത്.

Advertisment

 സാമൂഹ്യമായും ഭൂമിശാസ്ത്ര പരമായുമുള്ള അന്തരങ്ങൾ തങ്ങൾ പരിഹരിച്ചൂവെന്ന പൊള്ളയായ വാദമാണ് ബഡ്ജറ്റിലുള്ളത്. സാമൂഹ്യ നീതിയെ തകർത്ത് തരിപ്പണമാക്കാൻ ശ്രമിക്കുന്നവർ അതിന്റെ രക്ഷകരായി ചമയുകയാണ്.

പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ സമൂല പരിവർത്തനത്തിന് ഉദകുന്നതാണെന്ന വാദം പരിഹാസ്യമാണ്. അതോടപ്പം തന്നെ ഈ ഗവണ്മെന്റ് ഏറ്റവും അധികം ശ്രമിക്കുന്നത് വിദ്യാഭ്യാസത്തിന്റെ നന്മയെ വിരോധത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisment