New Update
/sathyam/media/media_files/ZGYemvmOchcHDV6QMCvV.jpeg)
കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജത്തിന് കീഴിലുള്ള ഓൾഡ് ഏജ് ഹോമിലെ അമ്മമാരുടെ ബ്ലോക്കിലെ കേടായ ടിവിക്ക് പകരം പുതിയ ടി വി വാങ്ങി മലബാർ ക്രിസ്ത്യൻ കോളെജ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ അനാഥ മന്ദിരത്തിന് സമർപ്പിച്ചു.
Advertisment
ക്രിസ്ത്യൻ കോളെജ് സ്കൂളിലെ ഏറ്റവും മുതിർന്ന പൂർവ്വ വിദ്യാർത്ഥി എം പി വേലായുധനും മുൻ ഹെഡ്മാസ്റ്റർ മുരളി ഡെന്നീസും പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് കെ ഗിരീഷും ചേർന്ന് ടിവി അനാഥ മന്ദിരം പ്രസിഡൻ്റ് ഷനൂബ് താമരക്കുളത്തിനും സെക്രട്ടറി സുധീഷ് കേശവപുരിക്കും കൈമാറി.