New Update
/sathyam/media/media_files/ImsPErCMQ4Hoa5e8TwgA.jpeg)
കേശവപുരി ഹിന്ദു സേവാ കേന്ദ്രത്തിൻ്റെ ലോഗോ പ്രകാശനം കേരളത്തിലെ മുതിർന്ന ആർ എസ് എസ് പ്രചാരകൻ എസ് സേതുമാധവൻ നിർവ്വഹിച്ചു.
Advertisment
ഭേദചിന്തകൾക്കെല്ലാം അതീതമായി സാധാരണക്കാരൻ്റെ കണ്ണീരും കദനവുമകറ്റാനുള്ള കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കാൻ കേശവപുരി ഹിന്ദു സേവാ കേന്ദ്രത്തിന് സാധ്യമാകണമെന്ന് ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ച് അദ്ദേഹം പ്രസ്താവിച്ചു.
സേവാ കേന്ദ്രം മാനേജിംഗ് ട്രസ്റ്റി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 66 വർഷക്കാലമായി സംഘ പ്രചാരകനായി ജീവിതം സമർപ്പിച്ച് മാതൃകയായ എസ് സേതുമാധവനെ യോഗത്തിൽ വെച്ച് സുധീഷ് കേശവ പുരി പൊന്നാടയണിയിച്ച് ആദരിച്ചു.
പരിപാടിയിൽ ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡൻ്റ് പി.പീതാംബരൻ ,ബി ജെ പി നേതാക്കളായ ടി ദേവദാസ് മാസ്റ്റർ, കെ രജനീഷ് ബാബു, കെ ഷൈബു ,കെ പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.