/sathyam/media/media_files/8zlJU7zRSIynV2hNC2yS.jpeg)
ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യാസപൂർണ്ണിമയോടനുബന്ധിച്ച് എല്ലാ ബാലഗോകുലം യൂണിറ്റുകളിലും ശ്രീ ഗുരുപൂജാ ആഘോഷം നടന്നു.
വെള്ളയിൽ നഗറിലെ ചെറോട്ട് വാത്മീകി ബാലഗോകുലത്തിൽ നടന്ന ശ്രീ ഗുരുപൂജയിൽ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയും സംസ്കൃതാധ്യാപകനുമായ സുധീഷ് കേശവപുരി വിശിഷ്ടാതിഥിയായി ബാലഗോകുലം യൂണിറ്റുകളിലൂടെ ഭാവി തലമുറയെ സംസ്കാര സമ്പന്നരാക്കാൻ നടത്തുന്ന പ്രവർത്തനം സ്തുത്യർഹമാണെന്നും
സാംസ്കാരിക അധിനിവേശങ്ങൾക്കെതിരെ ബാല ഗോകുലങ്ങൾ നടത്തുന്ന പ്രതിരോധം മഹത്വരമാർന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം നഗർ സമിതി അംഗം റിഷി തൊടിയിൽ അധ്യക്ഷത വഹിക്കുകയും ഗുരുപൂജാ സന്ദേശം നൽകുകയും ചെയ്തു. ബാലഗോകുലം ഭാരവാഹികളായ കൃഷ്ണ അനീഷ് , സഞ്ജന എന്നിവർ സംസാരിച്ചു.
പരിപാടികളുടെ ഭാഗമായി വിശിഷ്ടാതിഥിയുടെ പാദപൂജ നടത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും
ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.