New Update
/sathyam/media/media_files/2024/11/11/YEfgIsX6iXDEnhg5P6JF.jpg)
കോഴിക്കോട്: ഗുരുധർമ്മ പ്രചരണ സഭയുടെ കോഴിക്കോട് മേഖലയിലെ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ നേതൃയോഗം
നവംമ്പർ 17 ഞായറാഴ്ച രാവിലെ 9.30 ന് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നടക്കും. യോഗത്തിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പ്രധാനപ്പെട്ട പ്രവർത്തകരും പങ്കെടുക്കണമെന്ന് നേതൃത്വം അറിയിച്ചു. സഭയുടെ മെമ്പർഷിപ്പ് പ്രവർത്തനം ശക്തമാക്കാൻ വേണ്ടിയാണ് കോഴിക്കോട് മേഖലയിലെ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ നേതൃയോഗം സംഘടിപ്പിക്കുന്നത്.
Advertisment
ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരും രജിസ്ത്രാർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളും യോഗത്തിൽ സംബന്ധിക്കും. ജാതിമത ഭേദമന്യേ ഗുരുദേവനെ പരമ ഗുരുവും പരമ ദൈവവുമായി ആരാധിക്കുന്ന ആർക്കുംഗുരുധർമ്മ പ്രചരണ സഭയിൽ അംഗമാകാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.