കോഴിക്കോട്: പി.ടി ഉഷ റോഡ്, ജയന്തി നഗർ കോളനി, ദീപത്തിൽ ഡോ. സുനിൽ കെ രാഹുലൻ (58) അന്തരിച്ചു. അബുദാബി മുസഫ ലൈഫ്‌ലൈൻ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് യൂറോളജിസ്റ്റായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഒന്നിന് അബുദാബിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് പുതിയപാലം ശ്മശാനത്തിൽ.
എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ്, തൃശ്ശൂർ കോമന്താക്കൽ പരേതനായ ഡോ. കെ.കെ രാഹുലന്റേയും തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിലെ മുൻ ഗൈനക്കോളജിസ്റ്റ് ഡോ. സരോജ് രാഹുലന്റേയും മകനാണ്.
പി.വി.എസ് ഹോസ്പിറ്റൽ മുൻ എം.ഡി പരേതനായ ഡോ. ടി.കെ ജയരാജന്റേയും മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്റെ സഹോദരി കുമാരി ജയരാജന്റേയും മകൾ ഡോ. ദീപ സുനിലാണ് (എൽ.എൽ.എച്ച് ഹോസ്പിറ്റൽ, അബുദാബി) ഭാര്യ.
മക്കൾ: വേണിക വിനയ് (സ്‌നൈഡർ, ഓസ്‌ട്രേലിയ), ഡോ. ദിയ സുനിൽ (യു.എസ്.എ). മരുമകൻ: വിനയ് ശ്രീനിവാസൻ (ഓസ്‌കോണക്‌സ്, ഓസ്‌ട്രേലിയ).
സഹോദരൻ: ഡോ.വിജിൽ രാഹുലൻ (പൾമനോളജിസ്റ്റ്, ഹൈദരാബാദ്).