/sathyam/media/post_attachments/avg237rTIp5KqcsOK68b.jpg)
കോഴിക്കോട്: നഗരത്തെ മാലിന്യ മുക്തമാക്കുക, സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, വയോജനക്ഷമം, സാഹിത്യ- സാംസ്കാരിക വേദി, വലിയങ്ങാടി നവീകരണം, പാളയം, മെഡിക്കൽ കോളേജ് ബസ് ടെർമിനൽ, എസ്കലേറ്റർ, സ്റ്റേഡിയം പാർക്കിംഗ്, ഒയിറ്റി റോഡ് മേൽപ്പാലം, പകൽ വീടുകൾ ഉൾപ്പെടെ നിരവധി ക്ഷേമ പദ്ധതികൾ അടങ്ങിയ ബഡ്ജറ്റ് സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ, ഡിസ്ട്രിക്ട് മർച്ചൻസ് അസോസിയേഷൻ, ന്യൂ ബസാർ മർച്ചൻസ് അസോസിയേഷൻ, കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ബഡ്ജറ്റ് സംയുക്ത അവലോകനയോഗം വിലയിരുത്തി.
സ്റ്റേഡിയം ജംഗ്ഷനിലെ അഴുക്കുചാൽ പദ്ധതി പൂർത്തീകരിക്കുക, നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുക, ബീച്ച് ഫയർ സ്റ്റേഷൻ നഗരപരിധിയിൽ തന്നെ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി നൽകുക, ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് നഗരത്തിൽ സർക്കുലർ ബസ് ഏർപ്പെടുത്തുക, പാർക്കിംഗ് പ്ലാസ നിർമ്മാണം ത്വരിതപ്പെടുത്തുക, പൂർത്തീകരിച്ച പദ്ധതികൾ പരിപാലിക്കുക, എന്നീ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് യോഗ അഭ്യർത്ഥിച്ചു.
ബഡ്ജറ്റിൽ വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ മലബാറിന്റെ വാണിജ്യ കേന്ദ്രമായ കോഴിക്കോടിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ഏറെ ഉപകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത പ്രത്യാശ പ്രകടിപ്പിച്ചു.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഷെവലിയര്‍ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് മർച്ചൻസ് അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി സി വി ജോസി, ന്യൂ ബസാർ മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി സി വി ഗിവർ, കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി മനോജ്, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഖജാൻജി എംവി കുഞ്ഞാമു, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, ടിപി വാസു, റിയാസ് നേരോത്ത്, നോവെക്സ് മൻസൂർ സി കെ, പി കെ കുഞ്ഞൻ എന്നിവർ സംസാരിച്ചു. എംഡിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ സ്വാഗതവും, എംസി ജോൺസൺ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us