കോഴിക്കോട് ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവ പുരിക്ക് അനാഥമന്ദിര സമാജം സ്വീകരണം നൽകി

New Update
920b13f6-a939-4dce-aaab-1962a21268b9

കോഴിക്കോട്: അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കോഴിക്കോട് ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവ പുരിക്ക് അനാഥമന്ദിര സമാജം സ്വീകരണം നൽകി.

Advertisment

സമാജം പ്രസിഡൻ്റ് ഷനൂബ് താമരക്കുളം  യോഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും സുധീഷ് കേശവപുരിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. അനാഥ മന്ദിര സമാജത്തിൻ്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സമാജം വൈസ് പ്രസിഡൻ്റ്  അഡ്വ. എം രാജൻ അധ്യക്ഷത വഹിച്ചു.
ജോ. സെക്രട്ടറി വി ആർ രാജു ട്രഷറർ കെ. ബിനുകുമാർ സൂപ്രണ്ട് റീജാബായ്, അൻവർ സാദത്ത് , രാജേഷ് ആലമ്പറ്റ എന്നിവർ പ്രസംഗിച്ചു.

Advertisment