തീവണ്ടി യാത്രാ ദുരിതത്തിന് കേരളത്തിലെ എംപിമാരുടെ യോഗം പരിഹാരം കാണണം - സിഎആർയുഎ

New Update
ce chakkunni meeting

റെയിൽവേ അധികാരികൾ വിളിച്ചു ചേർത്ത കേരളത്തിലെ എംപിമാരുടെ വാർഷിക പൊതുയോഗത്തിൽ സമർപ്പിക്കേണ്ട നിവേദനം തയ്യാറാക്കാൻ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയൻ വിളിച്ചുചേർത്ത അടിയന്തര യോഗം ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കേരള റീജിയൻ വൈസ് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, എം വി കുഞ്ഞാമു, കൺവീനർ പി.പി. ശ്രീരസ് എന്നിവർ സമീപം.

കോഴിക്കോട്: ഫെബ്രുവരി 21, 22 തീയതികളിൽ പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ റെയിൽവേ വിളിച്ചുചേർത്ത എംപിമാരുടെ വാർഷിക പൊതുയോഗത്തിൽ തീവണ്ടി യാത്ര ദുരിതം പരിഹരിക്കാൻ ഉതകുന്ന തീരുമാനങ്ങൾ  ഉണ്ടാകണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ്  അസോസിയേഷൻ കേരള ഘടകം അടിയന്തരയോഗം ആവശ്യപ്പെട്ടു.

Advertisment

വന്ദേ ഭാരത് സ്വാഗതാർഹം ആണെങ്കിലും അതുമൂലം മറ്റു തീവണ്ടികൾ മണിക്കൂറുകളോളം വഴിയിൽ പിടിച്ചിടുന്നത് ഒഴിവാക്കുക, പരശുറാം ഉൾപ്പെടെ തിരക്കുള്ള വണ്ടികളിൽ കൂടുതൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുക, ബാംഗ്ലൂരിൽ നിന്നും മംഗലാപുരം വഴി കണ്ണൂരിൽ എത്തുന്ന തീവണ്ടി, ബാംഗ്ലൂർ കോയമ്പത്തൂർ ഡബിൾഡക്കർ, മംഗലാപുരം - ഗോവ  വന്ദേ ഭാരത് തുടങ്ങി മണിക്കൂറുകളോളം അവിടെ വെറുതെ കിടക്കുന്ന തീവണ്ടികൾ കോഴിക്കോട്ടേക്ക് നീട്ടുക, കേരളത്തിലോടുന്ന തീവണ്ടികളിലെ കാലപ്പഴക്കം ചെന്ന കോച്ചുകൾക്ക് പകരം പുതിയ കോച്ചുകൾ അനുവദിക്കുക, ലോക്കോ പൈലറ്റ്, ആർ പി എഫ്, ജി ആർ പി, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ പ്രായോഗിക ആവശ്യങ്ങൾ മുൻഗണന 
ക്രമത്തിൽ തയ്യാറാക്കിയ നിവേദനങ്ങൾ പാലക്കാട് തിരുവനന്തപുരം ഡിവിഷൻ ഉന്നത അധികാരികൾക്കും, കേരളത്തിലെ മുഴുവൻ എംപിമാർക്കും ഇമെയിൽ വഴി അയച്ചു.

carua kozhikode

ഇതുപോലെയുള്ള യോഗങ്ങളിൽ രജിസ്ട്രേഡ് യാത്ര സംഘടന പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതിവാര തീവണ്ടികളുടെ സർവീസ് വർദ്ധിപ്പിക്കണമെന്നും, സമയക്രമം പുനർ ക്രമീകരിക്കണമെന്നും നിവേദനത്തിൽ  അഭ്യർത്ഥിച്ചിട്ടുണ്ട്. ദേശീയതലത്തിൽ പരിഗണിക്കേണ്ട ആവശ്യങ്ങൾ അടങ്ങിയ നിവേദനം റെയിൽവേ മന്ത്രി, കേന്ദ്രമന്ത്രി  വി. മുരളീധരൻ, റെയിൽവേ ബോർഡ് ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ കോച്ചിംഗ്, കൊങ്കൺ റെയിൽവേ അധികാരികൾ, ഹുബ്ലി, സെക്കൻദ്രാബാദ്, ന്യൂഡൽഹി, മുംബൈ ചെന്നൈ സോണൽ മാനേജർമാർക്ക് ആ മേഖലകളിലെ  കൺവീനർമാർ മുഖേന സമർപ്പിച്ചിട്ടുണ്ട്.

carua kozhikode-2

കോഴിക്കോട് റീജണൽ ഓഫീസിൽ ചേർന്ന യോഗം ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. കേരള റീജണ്‍ വൈസ് പ്രസിഡൻ്റ് അഡ്വ. എം.കെ. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. ആന്ധ്ര തെലുങ്കാന കൺവീനർ ഡോക്ടർ കെ എസ് ജോൺസൺ മറുനാടൻ മലയാളികളുടെ തീവണ്ടി യാത്രാ ബുദ്ധിമുട്ടുകൾ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. കേരള റീജിയൻ വൈസ് പ്രസിഡണ്ട് എം വി കുഞ്ഞാമു, കൺവീനർമാരായ സൺഷൈൻ ഷോർണൂർ, ടി പി വാസു, പി ഐ അജയൻ, എന്നിവർ സംസാരിച്ചു. സി സി മനോജ് സ്വാഗതവും, പി.പി. ശ്രീരസ് നന്ദിയും രേഖപ്പെടുത്തി. 

Advertisment