/sathyam/media/media_files/XNIErXethFjfljCKwfMd.jpg)
കോഴിക്കോട്: എംഡിസി മുഖ്യമന്ത്രിക്കും, തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവനും സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് നടന്നു.
കപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനും, ബേപ്പൂർ തുറമുഖത്ത് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള യോഗ തീരുമാനത്തെ മലബാർ ഡെവ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവ. സിഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, യുഎഇ കോഡിനേറ്റർ സി എ ബ്യൂട്ടി പ്രസാദ്, ജോബ് കൊള്ളന്നൂർ എന്നിവർ സ്വാഗതം ചെയ്തു.
ബേപ്പൂർ-കൊച്ചി- ദുബായ് കപ്പൽ സർവീസിന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ എല്ലാ അനുമതികളും നേരത്തെ ലഭിച്ചതാണ്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് സർവീസ് ആരംഭിച്ചാൽ വിമാന കമ്പനികളുടെ കുത്തക അവസാനിപ്പിച്ച് സാധാരണ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ മൂന്നുദിവസംകൊണ്ട് 200 കിലോ ലഗേജുമായി നാട്ടിലെത്താൻ കഴിയും.
കപ്പൽ സർവീസ് ആരംഭിക്കാൻ കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ യുഎഇ പ്രതിനിധി സംഘം എല്ലാ സഹകരണങ്ങളും പിന്തുണയും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us