/sathyam/media/media_files/aYWoMsUkrnkKuwRS8byj.jpeg)
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഗായത്രി സാധനാ മന്ദിരം സ്ഥാപിക്കുവാനും ഗായത്രി പരിവാറിൽ അയ്യായിരം പേരെ അംഗങ്ങളാക്കാനും ഹരിദ്വാർ കേന്ദ്രമായ അഖില വിശ്വ ഗായത്രി പരിവാറിൻ്റെ കോഴിക്കോട് ജില്ലാ വാർഷിക സമ്മേളനം തീരുമാനിച്ചു. യോഗത്തിൽ വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലോക് കുമാർ സാബു യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ശാന്തി കുഞ്ജ് പ്രതിനിധി ബ്രഹ്മചാരി അഭയ് മിശ്ര,ആർ. ജയന്ത് കുമാർ, സുധീഷ് കേശവപുരി ,ഏകനാഥൻ , ശ്രീജ ബി, പ്രസീദ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ ഗായത്രി പരിവാർ കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
വി.വേണുഗോപാലൻ (പ്രസിഡൻ്റ് ) സുധീഷ് കേശവ പുരി (വൈസ് പ്രസിഡൻ്റ് )ദേവേന്ദ്ര സിംഗ്( സെക്രട്ടറി )തഖത് സിംഗ് റാവു
(ട്രഷറർ)
വയനാട് പ്രളയത്തിൽ അന്തരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി മൗന പ്രാർത്ഥനയും ശാന്തിപാഠ മന്ത്രോച്ചാരണവും എല്ലാവരും ചേർന്ന് നടത്തി ശാന്തികുഞ്ജിൻ്റെ പ്രതിനിധി അഭയ് മിശ്ര എല്ലാവർക്കും പരമ പൂജ്യ ഗുരുദേവൻ്റെ സന്ദേശം നൽകുകയും . അതോടൊപ്പം ശാന്തി കുഞ്ജിൽ സ്ഥാപിക്കപ്പെട്ട അഖണ്ഡ ദീപ പ്രതിഷ്ഠയുടെ ശതാബ്ദിയും വന്ദനീയ ഗുരുമാതാ ഭഗവതി ദേവി ശർമ്മയുടെ ( 1926-2026) ജന്മശതാബ്ദി മഹോത്സവത്തോടനുബന്ധിച്ചും ഉള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹരിദ്വാറിൽ വെച്ച് നടത്തുന്ന കേരള സംസ്ഥാനത്തെ ഗായത്രി കുടുംബാംഗങ്ങളുടെ 2024 സെപ്റ്റംബർ 28, 29 തീയതികളിൽ നടത്തുന്ന ശിൽപ്പ ശാലയിൽ കോഴിക്കോട് നിന്ന് 50 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.