/sathyam/media/media_files/T1dQHx7sAjS6XvZe0OjC.jpg)
കോഴിക്കോട്: കോഴിക്കോട്ടെ സ്വീകരണ പരിപാടി ബഹിഷ്ക്കരിച്ചെന്ന ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് ഗിരി പാമ്പനാലിൻ്റെ പ്രസ്താവന - ബിഡിജെഎസിൽ പൊട്ടിത്തെറി.ഘടകകക്ഷി നേതാക്കളുടെ ഫോട്ടോ സ്റ്റേജിൽ സ്ഥാപിച്ചില്ലെന്ന ബാലിശമായ കാര്യം പറഞ്ഞാണ് എന്‍ഡിഎ ജില്ലാ കൺവീനർ കൂടിയായ ഗിരി സ്വീകരണ സമ്മേളനം ബഹിഷ്ക്കരിക്കുന്നെന്ന് പറഞ്ഞത്.
പരിപാടിയുടെ സംഘാടനചുമതലയും നേതൃത്വവും കൺവീനറായ ഗിരിയുടെ ഉത്തരവാദിത്വമാണെന്നിരിക്കെ പദയാത്രയുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യാതെ 23 മത് മണിക്കൂറിൽ സ്റ്റേജിൽ കയറി സ്വാഗതം പറയാമെന്ന വ്യാമോഹവുമായി വന്നപ്പോഴാണ് ഘടകകക്ഷി നേതാക്കളുടെ ഫോട്ടോ ഇല്ലെന്ന കാര്യം ഗിരിയുടെ ശ്രദ്ധയിൽ പെട്ടത്.
ഇതെല്ലാം ചെയ്യാൻ ബാധ്യതപ്പെട്ട ഗിരി യാതൊന്നും ചെയ്യാതെ ബഹിഷ്കരണാഹ്വാനം നടത്തി സ്വയം അപഹാസ്യനാവുകയാണ് ചെയ്തത്. ബിഡിജെഎസ് ജില്ലാ കമ്മറ്റി വിളിച്ചു ചേർത്തിട്ട് തന്നെ 6 മാസത്തിലേറെയായെന്നും പദയാത്രയുമായി ബന്ധപ്പെട്ട് ഒരു കാര്യവും ജില്ലാ പ്രസിഡൻ്റ് നടത്തിയിട്ടില്ലെന്നും ജില്ലാ വൈസ് പ്രസിഡൻ്റ് പിസി അശോകൻ പറഞ്ഞു.
13 മണ്ഡലങ്ങളിലും ഉണ്ടായിരുന്ന കമ്മറ്റികൾ നിർജീവമാണ്. ജില്ലാ കമ്മറ്റി കൃത്യമായി നടത്താറില്ല. സംസ്ഥാന നേതൃത്വം ഗിരിയെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാതെ ഇങ്ങനെ പോവുകയാണെങ്കിൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാനും യുക്തമായ തീരുമാനമെടുക്കാനും തയ്യാറാകുമെന്ന് പി.സി അശോകനും മറ്റു ജില്ലാ ഭാരവാഹികളും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us