/sathyam/media/media_files/qxN77GgaGzFtBU7IUW48.jpg)
കോഴിക്കോട്: മലബാറിന്റെ ടൂറിസം വികസനത്തിൽ ആയുർവേദ ചികിത്സാ മേഖലയിലെ സാധ്യതകൾ പ്രയോജനപെടുത്തി മലബാർ ടൂറിസം കൂടുതൽ പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ സഹകരിക്കുന്നതിന്റെ ഭാഗമായാണ് "പ്രവൃതി ആയുർ ഹെറിറ്റേജ്" എന്ന സംരംഭ ഉദ്ഘാടന ചടങ്ങ് സംയുക്തമായി സംഘടിപ്പിക്കുന്നത്.
നഗരസഭ "ഏഴഴക്" പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ യോഗത്തിൽ നിർദ്ദേശിച്ചത് അനുസരിച്ച് തികച്ചും പൈതൃക രീതിയിലാണ് പ്രവൃതി ആയുർ ഹെറിറ്റേജ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണിവരെയും ഞായറാഴ്ചകളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമാണ് പ്രവർത്തന സമയം. തദ്ദേശ വാസികളോടൊപ്പം സ്വദേശ - വിദേശ ടൂറിസ്റ്റുകൾക്കും തികച്ചും ആയുർവേദ രീതിയിലുള്ള ചികിത്സ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
എല്ലാവിധ ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ, യോഗ ക്ലാസ്സുകൾ ജീവിത ശൈലി രോഗങ്ങൾക്കുള്ള ചികിത്സകൾ, അമ്മക്കും കുഞ്ഞിനും ആവശ്യമായ പ്രസാവാനന്തര പരിചരണങ്ങൾ, ആയുർവേദ വിധിപ്രകരമുള്ള സുഖ ചികിത്സാ, കൂടാതെ ആയുർവേദ സ്മൃതി മെഡിറ്റെഷൻ കൗൻസലിംഗ് സൗകര്യങ്ങളും, വിദഗ്ദ്ധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും പ്രവൃതി ആയുർ ഹെറിറ്റേജിൽ ലഭ്യമാണ്.
/sathyam/media/media_files/UlNDBvGWOecOZ6PhPnhZ.jpg)
മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് ആയുർവേദ ചികിത്സരംഗത്ത് പുതുതായി യുവ സംരംഭകരായി പരിചയസമ്പന്നരായ ഡോക്ടർമാരുടെയും, ആയുർവേദ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രവൃതി ആയുർ ഹെറിറ്റേജ് ഫെബ്രുവരി 25ന് വൈകിട്ട് 4.30ന് കേരള പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വ. പി.എ. മൊഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നഗരസഭ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിക്കും. ആദ്യ വില്പന മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി .ജെ. ജോഷ്വക്ക് നൽകി നിർവഹിക്കും.
ചടങ്ങിൽ വാർഡ് കൗൺസിലർ പി. ഉഷാദേവി ടീച്ചർ, ബിജെപി ജില്ലാ പ്രസിഡണ്ട് വി.കെ. സജീവൻ, മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ കെ.മൊയ്തീൻ കോയ, ഡിസിസി ജനറൽ സെക്രട്ടറി പി. എം. അബ്ദുറഹ്മാൻ, സെന്റ് പാട്രിക് ചർച്ച് വികാരി റവ. ഫാദർ ജോൺ വെട്ടിമലയിൽ, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡണ്ട് എം. ഫിറോസ്ഖാൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.
പ്രവൃതി ആയുർ ഹെറിറ്റേജ് മാനേജിങ് ഡയറക്ടർ ഡോ. അഖിൽ ആർ കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തും, മുഖ്യാതിഥിക്ക് ജി.മഞ്ജുശ്രീ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) ഉപഹാരം നൽകും, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി സ്വാഗതവും, ജനറൽ കൺവീനർ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ നന്ദിയും പറയും.
ഡോ.അഖിൽ ആർ കൃഷ്ണൻ (മാനേജിങ് ഡയറക്ടർ, പ്രവൃതി ആയുർ ഹെറിറ്റേജ് ), ഡോ.അഖില ശങ്കർ (മെഡിക്കൽ ഓഫീസർ), ശ്രീമതി.മഞ്ജുശ്രീ (അഡ്മിനിസ്ടേറ്റീവ് ഒഫീസർ), ഷെവ.സി.ഇ.ചാക്കുണ്ണി (പ്രസിഡൻ്റ്, എം.ഡി.സി & ചെയർമാൻ പ്രോഗ്രാം കമ്മിറ്റി ), അഡ്വ. എം.കെ. അയ്യപ്പൻ (ജന. സെക്രട്ടറി, എംഡിസി & ജനറൽ കൺവീനർ പ്രോഗ്രാം കമ്മിറ്റി), പി.ഐ .അജയൻ ( സെക്രട്ടറി, മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ) എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us