/sathyam/media/media_files/CQTEOdWP6pxMPr4vfm6X.jpg)
ഗുരുവരാശ്രമ തീർത്ഥാടനം സ്വാഗത സംഘം യോഗത്തിൻ്റെ ഉദ്ഘാടനം സുധീഷ് കേശവപുരി നിർവ്വഹിക്കുന്നു
കോഴിക്കോട്: വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രതിഷ്ഠാ വാർഷികവും പ്രഥമ ഗുരുവരാശ്രമ തീർത്ഥാടനവും മെയ് 5 ന് കൊടിയേറി മെയ് 12, 13, 14 തിയ്യതികളിൽ വിപുലമായ പരിപാടികളോടുകൂടി നടത്തുവാൻ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ തീരുമാനിച്ചു.
ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുഗ്രഹിച്ചരുളിയ അഷ്ടലക്ഷ്യങ്ങൾ ജനഹൃദയങ്ങളിലെത്തിക്കാനുതകുന്ന ജ്ഞാനയജ്ഞവും വൈദിക കർമങ്ങളും സമഞ്ജസമായി സംയോജിപ്പിച്ചാണ് ഗുരുവരാശ്രമ തീർത്ഥാടനം ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവ പുരി പറഞ്ഞു.
മെയ് 12 ന് വൈകീട്ട് വരക്കൽ കടപ്പുറത്ത് നിന്നും താലപ്പൊലിയോട് കൂടിയ തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും തുടർന്ന് തീർത്ഥാടന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നടക്കും.
മെയ് 13 ന് രാവിലെ മുതൽ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും മഹാ സർവ്വൈശ്വര്യ പൂജയും നടക്കും. മെയ് 14 പ്രതിഷ്ഠാ ദിനത്തിൽ വിവിധ വൈദിക കർമങ്ങളും പ്രതിഷ്ഠാദിന വിശേഷാൽ പൂജകളും കലശാഭിഷേകവും നടക്കും. പരിപാടികളിൽ ഗവർണർ മന്ത്രിമാർ ജനപ്രതിനിധികൾ സന്യാസി ശ്രേഷ്ഠർ എന്നിവർ സംബന്ധിക്കും.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി പ്രേമാനന്ദ, ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം പ്രസിഡൻ്റ് പി വി ചന്ദ്രൻ, എസ് എൻ ട്രസ്റ്റ് എക്സി. മെമ്പർ പി എം രവീന്ദ്രൻ എന്നിവർ രക്ഷാധികാരികളും യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം ചെയർമാനും സെക്രട്ടറി സുധീഷ് കേശവപുരി ജനറൽ കൺവീനറും ഷാജി കൊയിലോത്ത് ട്രഷററുമായി 1001 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി.
സ്വാഗത സംഘം രൂപീകരണ യോഗത്തിൽ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. കെ വി ശോഭ, കെ ബിനുകുമാർ, എന്നിവർ പ്രസംഗിച്ചു.
മറ്റ് ഭാരവാഹികൾ: വൈസ് ചെയർമാൻമാർ പി സി അശോകൻ, ഷാജു ചമ്മിനി, ദാസൻ പറമ്പത്ത്, പാരഗൺ സുമേഷ്, അനിൽകുമാർ വള്ളിൽ, ദീപക് അമൃത, ശ്യാം അശോക്, ഫിനാൻസ് കമ്മറ്റി ചെയർമാൻ ഡോ. റോയ് വിജയൻ, കൺവീനർ രാജീവ് കുഴിപ്പള്ളി, പബ്ലിസിറ്റി ചെയർമാൻ കെ ബിനുകുമാർ, കൺവീനർ രാജേഷ് മാങ്കാവ്, ഫുഡ് ചെയർമാൻ കെ. ബാലകൃഷ്ണൻ, കൺവീനർ ശിവരാമൻ സി, പ്രോഗ്രാം ചെയർമാൻ പി കെ ഭരതൻ, കൺവീനർ ലീലാ വിമലേശൻ, മീഡിയ ചെയർമാൻ അഡ്വ. എം രാജൻ, കൺവീനർ രാജേഷ് മല്ലർക്കണ്ടി, പൂജ ചെയർമാൻ പി കെ വിമലേശൻ, കൺവീനർ കെ വി ശോഭ, റിസെപ്ഷൻ & ഓഫീസ് ചെയർമാൻ ആശാ ശശാങ്കൻ, കൺവീനർ സിമി, വളണ്ടിയർ ചെയർമാൻ ബാലൻ എ, കൺവീനർ ടി കെ വിനോദ്, ഘോഷയാത്ര & സാംസ്കാരികം ചെയർമാൻ ഉഷാ വിവേക്, കൺവീനർ ഷിബിക എം, അക്കമഡേഷൻ ചെയർമാൻ സ്മിത എ ടി, കൺവീനർ അഷിത കെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us