കോഴിക്കോട്: നാഷണൽ എൻജിഒ കോൺഫെഡറേഷനും അവയറും കുടി കേരളത്തിൽ നടപ്പിലാക്കുന്ന 1,12,000 രൂപ വിലയുള്ള ഹോണ്ട ആക്ടീവ സ്കൂട്ടർ 50% സബ്സിഡിയോടു കൂടി 56,000 രൂപയ്ക്ക് വുമൺ ഓൺ വീൽസ് പദ്ധതിയിൽ 1000 വനിതകൾക്ക് നൽകുന്നത് അഭിനന്ദനാർഹവും, മാതൃകാപരവുമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കോഴിക്കോട്ടെ ഇംപ്ളിമെൻറിംഗ് ഏജൻസി അവയർ വഴി നാലാംഘട്ട വിതരണം ഉദ്ഘാടകൻ ഷെവലിയാർ സി.ഇ.ചാക്കുണ്ണി ഫ്ളാഗ് ഓഫ് ചെയ്തു. വുമൻ ഓൺ വീൽസ് പദ്ധതിയിൽ കുടി സ്ത്രീ ശാക്തീകരണം നടത്തി സ്ത്രീ ഹാപ്പിനസ് ഇൻഡക്സ് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
/sathyam/media/media_files/JBeb6eF0kQgeW9Muqj05.jpg)
കോഴിക്കോട് ജില്ലയിൽ മാത്രം 1000 ത്തോളം ഹോണ്ട ആക്ടീവ വിവിധ ഏജൻസികൾ വഴി ഓർഡറുകൾ സീകരിച്ചിട്ടുണ്ട്. ജവഹർ നഗറിലെ അഡ്വ. രാമൻകുട്ടി മേനോൻ മേമ്മോറിയൽ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അവയർ എക്സീകുട്ടീവ് ഡയറക്ടർ ബേബി കിഴക്കേഭാഗം അദ്ധ്യക്ഷത വഹിച്ചു. ആനി ബേബി വാഹനങ്ങളുടെ താക്കോൽ വനിതകൾക്ക് കൈമാറി. എൻജിഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡൻറ് മോഹനൻ കോട്ടുർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കോർപ്പറേഷൻ കൗൺസിലർ ഡോ.അൽഫോൻസ മാത്യു, ഐ.ഡി.സി പ്രസിഡൻറ് ഹനീഫ, സെയ്യത് ഹാരീസ് എന്നിവർ സംസാരിച്ചു. ജോൺസൺ ഹോണ്ട സർവ്വീസ് മാനേജർ അഭിലാഷ് വാഹന ഉപയോഗത്തെ സംബന്ധിച്ച് ക്ളാസ്സുകൾ നടത്തി. ജവഹർ നഗർ റസിഡൻസ് അസോസിയേഷൻ എക്സികു്ട്ടിവ് അംഗം കെ.ജഗദീഷ് സ്വഗതവും എൻജിഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.