ബജറ്റ് പോരായ്മകൾ നികത്തി സ്ത്രീവിഭാഗത്തിന് സാമൂഹിക നീതിയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന  ഭരണകൂട ഇടപെടലുകളുണ്ടാകണം - ഡോ: ഷഹീദ് റംസാൻ

New Update
charcha sangama

കോഴിക്കോട്: ബജറ്റ് പോരായ്മകൾ നികത്തി സാമൂഹിക നീതിയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന രീതിയിലുള്ള ഭരണകൂട ഇടപെടലുകയും ആസൂത്രണ, ബഡ്ജറ്റ് നീക്കിവെപ്പുകളും ഉറപ്പാക്കാൻ ആവശ്യമായ സാമൂഹിക സമ്മർദ്ദങ്ങളും അനിവാര്യമാണെന്ന് ഡോ. ഷഹീദ് റംസാൻ. വനിതാദിനത്തോടനുബന്ധിച്ച്, ബജറ്റും സ്ത്രീകളും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് സംഘടിപ്പിച്ച ചർച്ചാ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സമൂഹത്തിൻറെ നേർപാതിയായ സ്ത്രീ സമൂഹത്തിനും അവരുടെ വികാസത്തിനും പ്രഥമ പരിഗണന നൽകപ്പെട്ടാൽ മാത്രമേ യഥാർത്ഥ വികസനം സാധ്യമാവൂ. ആസൂത്രിത വികസന കാഴ്ചപ്പാടിലൂടെ സഞ്ചരിച്ച ഇന്ത്യകൈവരിച്ച നേട്ടങ്ങൾ ആഗോള ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിലൂടെയും സ്ത്രീസമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഇടപെടലുകളുടെ അവസ്ഥകളിലൂടെയും വിലയിരുത്താനാവും.

ആദ്യ പഞ്ചവത്സര പദ്ധതികളിൽ കേവല സാമൂഹ്യ ക്ഷേമം എന്ന കാഴ്ചപ്പാടിൽ നിന്ന് സ്ത്രീ സമൂഹത്തിന്റെ വിവിധ മേഖലകൾക്കും സ്‌ട്രെസ് ശാക്തീകരണത്തിനും  ഊന്നൽ നൽകുന്ന ജെന്റർ ബജറ്റ് എന്ന അവസ്ഥയിലേക്ക് നാമെത്തിയെങ്കിലും അത് നാമമാത്രയാകുന്നത് നിരാശാജനകമാണെന്നും അദ്ദേഹം വിലയിരുത്തി. 

സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടി ഉദ്ഘാടനം നിർവഹിച്ച ചർച്ചാസംഗമത്തിൽ ഫൗസിയ ആരിഫ് (സംസ്ഥാന സെക്രട്ടറി) അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ടി. കെ മാധവൻ, സുഫീറ എരമംഗലം  സുബൈദ കക്കോടി, ഷമീമ വയനാട് തുടങ്ങിയവർ സംസാരിച്ചു.  മുബീന വാവാട് സ്വാഗതവും ഷാജിത കണ്ണൂർ നന്ദിയും പറഞ്ഞു.

Advertisment