/sathyam/media/media_files/P50gxXd7yncBJciQlRMi.jpg)
കോഴിക്കോട്: ഈ ആഘോഷ - അവധികളാൽ തീവണ്ടികളിൽ അഭൂതപൂർവ്വമായ തിരക്കു വർദ്ധിച്ച സാഹചര്യത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും നേരെയുള്ള അക്രമങ്ങളും, പിടിച്ചുപറികളും ഫലപ്രദമായി പ്രതിരോധിക്കാനും, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും റെയിൽവേ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി. അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവ. സി. ഇ. ചാക്കുണ്ണി എന്നിവർ ദില്ലിയിലെ അസോസിയേഷൻ ലെയ്സൻ ഓഫീസർ മുഖാന്തിരം ബന്ധപ്പെട്ട ഓഫീസുകളിൽ നിവേദനം സമർപ്പിച്ചത്.
ഇന്ന് പുലർച്ചെ യശ്വന്തപൂർ - കണ്ണൂർ എക്സ്പ്രസിൽ എ.സി കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്ത ഇരുപതോളം യാത്രക്കാരുടെ പണവും, മൊബൈൽ ഫോണും, ബാഗുകളും കവർച്ച ചെയ്യപ്പെട്ടു. ബന്ധപ്പെട്ട യാത്രക്കാർ പരാതി നൽകുന്നതിന് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടതായും വന്നു.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ കൗണ്ടറുകളിൽ ടിക്കറ്റിന് പണം സ്വീകരിക്കേണ്ടെന്ന് റെയിൽവേയുടെ നിലപാട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും, പലരുടെയും യാത്ര മുടങ്ങുകയും ചെയ്തു. ഇത്തരം യാത്രക്കാരോടുള്ള ദ്രോഹനടപടികൾ റെയിൽവേ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിവേദനത്തിന്റെ നേർപകര്‍പ്പ് റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ ജനറൽ മാനേജർമാർ എന്നിവർക്കും അയച്ചു. വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെയും, സ്വർണ്ണവില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലും തീവണ്ടി യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സോഷ്യൽ മീഡിയ വഴി യാത്രക്കാരെ ബോധവൽക്കരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്നും, സുരക്ഷിത യാത്രയ്ക്ക് റെയിൽവേയുമായി സഹകരിക്കാൻ അസോസിയേഷൻ തയ്യാറാണെന്നും അധികാരികളെ അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us