Advertisment

വയോജനമന്ദിരം, ആശാഭാവൻ അന്തേവാസികൾക്ക്‌ വിഷുക്കൈനീട്ടം നൽകും - എംഡിസി

New Update
ce chakkunni vishu kaimeettam

കോഴിക്കോട്: തപാൽ വകുപ്പിന്റെ വിഷുക്കൈനീട്ടം പദ്ധതിയുമായി സഹകരിച്ച് വെള്ളിമാടുകുന്ന് സർക്കാർ സാമൂഹിക നീതി വകുപ്പ് കോപ്ലക്സിലെ വയോജന മന്ദിരത്തിലെയും, ആശാഭവനിലെയും (മെൻ) മുഴുവൻ അന്തേവാസികൾക്കും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും പോസ്റ്റ് ഫോറം അംഗങ്ങളുമായ ഷെവ. സി ഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം കെ അയ്യപ്പൻ, ഖജാൻജി എം വി കുഞ്ഞാമു എന്നിവർ  വിഷുക്കൈനീട്ടം നൽകും.

Advertisment

ഏപ്രിൽ 12ന് വൈകിട്ട് മൂന്നരമണിക്ക്  വെള്ളിമാടുകുന്ന് സാമൂഹിക നീതി കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം വി ആർ ക്യാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ  ഡോക്ടർ ഇ നാരായണൻകുട്ടി വാര്യർ മുഖ്യാതിഥിയായി പങ്കെടുത്ത് വിതരണ ഉദ്ഘാടനം നിർവഹിക്കും.

വയോജന അതിഥിമന്ദിരത്തിൽ മലബാർ ഇനിഷ്യേറ്റീവ് സൊസൈറ്റി ഫോർ ഹാർമണി (എംഐഎസ്എച്ച്) ചെയർമാനും മാതൃഭൂമി മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രനും, ആശാ ഭവനിൽ വിശിഷ്ടാതിഥി എംഡിസി ദുബായ് കോ-കോർഡിനേറ്റർ സി.എ. ബ്യൂട്ടി പ്രസാദും വിഷുകൈനീട്ടം അന്തേവാസികൾക്ക് വിതരണം ചെയ്യും.

മിഷ് ജനറൽ കൺവീനറും, പ്രമുഖ വ്യവസായിയു മായ പി കെ അഹമ്മദ് സാഹിബ്‌ പായസം വിതരണം നടത്തും. മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡൻറ് ഷെവലിയാർ സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിക്കും.

കോഴിക്കോട് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് വി. ശാരദ, ഹെഡ് പോസ്റ്റ് ഓഫീസ് സീനിയർ പോസ്റ്റ് മാസ്റ്റർ ഗൗരി സംഗീത, മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് എൻ. സത്യൻ, എംഡിസി സെക്രട്ടറി പി. ഐ. അജയൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വയോജന മന്ദിരം  സൂപ്രണ്ട് വി.ജി.ജയകുമാർ സ്വാഗതവും ആശാ ഭവൻ സൂപ്രണ്ട് എം.ഐശ്വര്യ നന്ദിയും രേഖപ്പെടുത്തും.   

Advertisment