/sathyam/media/media_files/caiua-kozhikode.jpg)
കോഴിക്കോട്: തീവണ്ടികളിൽ മുൻകാലങ്ങളിലില്ലാത്ത അതിക്രമങ്ങളും, കയ്യേറ്റങ്ങളും ജീവനക്കാരും (ടി.ടി. ഇ ) യാത്രക്കാരും തമ്മിൽ അനുദിനം വർദ്ധിച്ചു വരുന്നു. അടിയന്തിര ഇടപെടലിന് ജംഗ്ഷൻതല കൺട്രോൾ റൂം ആരംഭിക്കണം. എയർ ഇന്ത്യ എക്സ്പ്രസ്സ് മിന്നൽ സമരം മൂലം യാത്ര മുടങ്ങിയ അമൃതയുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "യാത്രക്കാരുടെ പ്രശ്നങ്ങളും - പരിഹാരങ്ങളും" സെമിനാർ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവെ അധികാരികൾക്കും എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റിനും വെവ്വേറെ നിവേദനം നൽകിയതായും, യഥാസമയം ഇടപെട്ടതായും ചടങ്ങിൽ അധ്യക്ഷത വഹിച്ച് വിഷയം അവതരിപ്പിച്ച് വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി അറിയിച്ചു. റെയിൽവെ വരുമാനം വർദ്ധിപ്പിക്കുന്നതിന് എ.സി. കോച്ചുകൾ കൂട്ടാൻ സാധാരണക്കാർ ആശ്രയിക്കുന്ന സ്ലീപ്പർ - ജനറൽ കോച്ചുകൾ കുറച്ചത് മൂലമുള്ള അമിത തിരക്ക് ആണ് തർക്കങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് സെമിനാർ വിലയിരുത്തി.
/sathyam/media/media_files/a6rMqjHhltkPYDS1h13K.jpg)
പുറമെ ഹൃസ്വ - ദൂര യാത്രക്ക് ആവശ്യത്തിന് പാസഞ്ചർ - മെമു സർവ്വീസ് ഇല്ലാത്തതും, ദീർഘദൂര വണ്ടികളിലെ റിസർവ്ഡ് കോച്ചുകളിൽ ഓഡിനറി ടിക്കറ്റ് എടുത്തവർ ജനറൽ കമ്പാർട്ട് കളിൽ സ്ഥലം ഇല്ലാത്തതിനാൽ കയറാൻ നിർബന്ധിതരായിട്ടാണ് സംഘർഷത്തിന് ഇടവരുത്തുന്നത്. കോവിഡിന് ശേഷം ഹൃസ്വ - ദ്വീർഘ യാത്രക്കാർ ഗണ്യമായി വർദ്ധിച്ചിരിക്കുന്നു.
ആനുപാതികമായി ആഘോഷ - അവധി സീസണുകളിൽ കൂടുതൽ സ്പെഷൽ വണ്ടികൾ ഓടിക്കാത്തതും, തിരക്കുള്ള വണ്ടികളിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിക്കാത്തതും തർക്കങ്ങൾക്ക് കാരണമാകുന്നു. സെമിനാർ എംഡിസി രക്ഷാധികാരി എ.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ദേശീയ കൺവീനർ സൺഷൈൻ ഷോർണൂർ മോഡറേറ്റർ ആയിരുന്നു.
കേരള റീജിയൻ വൈസ് പ്രസിഡൻ്റ് അഡ്വ. എം.കെ. അയ്യപ്പൻ, സെക്രട്ടറി പി.ഐ. അജയൻ, കൺവീനർ ടി.പി. വാസു, ഡോ. അഖിൽ ആർ കൃഷ്ണൻ, എൻ. സത്യൻ, സി.ഹൈദരലി, ആർ.വി. സതി, കെ.പി. ബേബി എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സെമിനാറിൽ സംസാരിച്ചു. സി.സി. മനോജ് സ്വാഗതവും സി.വി. ജോസി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us