സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കാം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിപിഐഐടി ഡ്രൈവ്

New Update
kerala startup mission

കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ മേഖലയില്‍ നടത്തുന്ന ഡിപിഐഐടി(ഡിപാര്‍ട്ട്മന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ്) ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള യുഐഡി ഡ്രൈവിന് വ്യാഴാഴ്ച തുടക്കമാകും. വയനാട് ജില്ലയിലെ പരിപാടി മെയ് 23ന് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് ഐനെസ്റ്റില്‍ നടക്കും. വൈകീട്ട് രണ്ട് മുതല്‍ നാല് വരെയാണ് പരിപാടി.

Advertisment

മെയ് 30 കോഴിക്കോട് എന്‍ഐടി ടിഐബി, ജൂണ്‍ ആറ് മലപ്പുറം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജൂണ്‍ 13 കണ്ണൂര്‍ സര്‍വകലാശാല ടിഐബി, ജൂണ്‍ 20 കാസര്‍കോഡ് കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളിലാണ് യുഐഡി ഡ്രൈവ് നടക്കുന്നത്. പാലക്കാട് ജില്ലയ്ക്കായി ഐഐടിയിലെ ടിഐബി ടെക്ഇന്നില്‍ മെയ് പതിനേഴിന് നടന്ന യുഐഡി ഡ്രൈവിന് മികച്ച പ്രതികരണമായിരുന്നു.

ഈ പരിപാടിയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിപിഐഐടി അംഗീകാരവും കെഎസ് യുഎം യൂണിക്ക് ഐഡി സ്വന്തമാക്കാനുമുള്ള മാര്‍ഗനിര്‍ദേശം ലഭിക്കും. കൂടാതെ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ലഭ്യമായ ഗ്രാന്‍റുകള്‍ പദ്ധതികള്‍ ലീപ് കോ-വര്‍ക്ക് സ്പേസുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.

സീറ്റുകള്‍ പരമിതമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ksum.in/UID_Drive സന്ദര്‍ശിക്കുക.

Advertisment