/sathyam/media/post_banners/6DjKsnlN6ioohZP1lphF.jpg)
കോഴിക്കോട്: ലോക്കോ പൈലറ്റുമാർ ജൂൺ 1മുതൽ പണിമുടക്കുമെന്ന് നേരത്തെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നോട്ടീസ് നൽകിയ സാഹചര്യത്തിൽഅവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം. ഈ ആവശ്യം കോൺഫെഡറേഷൻ ഓഫ് ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി, കൺവീനർ എ.ശിവശങ്കരൻ എന്നിവർ റെയിൽവേ മന്ത്രാലയം, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് ദില്ലിയിൽ അസോസിയേഷൻ ലൈസൺ ഓഫീസർ മുഖേനയും സതേൺ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് - തിരുവനന്തപുരം ഡിവിഷൻ മാനേജർമാർക്ക് ഇ.മെയിൽ വഴിയും നിവേദനം നൽകി.
ഞായറാഴ്ച പുലർച്ചെ ജോലി സമയം കഴിഞ്ഞതിനാൽ റെയിൽവേയുടെ അനുവാദത്തോടെ ലോക്കോ പൈലറ്റ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ ചരക്കു വണ്ടി നിർത്തി. ഇറങ്ങിപ്പോയി. 8 മണിക്കൂർ കഴിഞ്ഞാണ് അടുത്ത ഷിഫ്റ്റിലെ ലോക്കോ പൈലറ്റ് രാവിലെ 10 മണിക്ക് എത്തിയാണ് ചരക്ക് വണ്ടി മാറ്റി തടസ്സം നീക്കിയത്. തന്മൂലം യാത്രക്കാർ ലഗേജുകളുമായി മൂന്നാം പ്ലാറ്റ്ഫോമിലേക്ക് പോവേണ്ടിവന്നു.
മാസങ്ങൾക്കു മുൻപ് 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ നിയമിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല. നിലവിൽ ദക്ഷിണ റെയിൽവേയിൽ മാത്രം 218 ഒഴിവുകൾ ഉണ്ടെന്നാണ് അറിയുന്നത്.
ലോക്കോ പൈലറ്റ് മാരുടെ കുറവുമൂലം അധികസമയം ഡ്യൂട്ടി ചെയ്യുന്നതുകൊണ്ട് കൂടുതൽ അപകടങ്ങൾക്കും, കഷ്ടനഷ്ടങ്ങൾക്കും യാത്രക്കാർക്കും റെയിൽവേക്കും ഒരുപോലെ ഇടവരുത്തുമെന്ന് കത്തിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ്സിലെ മിന്നൽ സമരം മൂലം ദുരിതം അനുഭവിച്ചവരേക്കാൾ കോടിക്കണക്കിന് തീവണ്ടിയാത്രക്കാരെ ലോക്കോ പൈലറ്റ് സമരം ദുരിതത്തിൽ ആക്കുമെന്നും, ലോക്കോ പൈലറ്റുമാരുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് സമരം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us