Advertisment

മറ്റേത് മണ്ഡലത്തിലെ വിജയത്തേക്കാള്‍ കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത് തൃശൂരിലെയും വടകരയിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍. തൃശൂരില്‍ മുരളി വിജയിച്ചാല്‍ അത് പത്മജയ്ക്കും ബിജെപിയ്ക്കുമുള്ള മറുപടിയാകും. ഇരു മണ്ഡലങ്ങളിലെയും വിജയം ബിജെപിക്ക് സര്‍ജിക്കല്‍ സ്ട്രൈക്ക് നല്‍കിയ വിഡി സതീശനും നിര്‍ണായകം. വടകരയില്‍ ശൈലജയുടെ വിജയം മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ണായകം തന്നെ !

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരില്‍ എത്തിക്കുകയും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ പകരം വടകരയില്‍ സ്ഥാനാര്‍ഥി ആക്കുകയും ചെയ്തത്. പത്മജയുടെ പാര്‍ട്ടിമാറ്റം സൃഷ്ടിച്ച തിരിച്ചടിക്ക് ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു കെ മുരളീധരനെ തൃശൂരില്‍ എത്തിച്ചത്.

New Update
padmaja venugopal k muraleedharan vd satheesan shafi parambil

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്ര ഉന്നത വിജയം കൈവരിക്കാനായാലും ഇത്തവണ യുഡിഎഫില്‍ നിര്‍ണായകവും എല്ലാവരും ഉറ്റുനോക്കുന്നതും തൃശൂര്‍, വടകര മണ്ഡലങ്ങളിലെ ഫലങ്ങള്‍. രണ്ടു മണ്ഡലങ്ങളിലെയും ഫലങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ല മുന്നണി നേതൃത്വത്തിനും നിര്‍ണായകമെണെന്നതാണ് പ്രത്യേകത. വടകരയിലെ തെരഞ്ഞെടുപ്പ് ഫലം ഇടതു മുന്നണിയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

Advertisment

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരില്‍ എത്തിക്കുകയും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ പകരം വടകരയില്‍ സ്ഥാനാര്‍ഥി ആക്കുകയും ചെയ്തത്. പത്മജയുടെ പാര്‍ട്ടിമാറ്റം സൃഷ്ടിച്ച തിരിച്ചടിക്ക് ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു കെ മുരളീധരനെ തൃശൂരില്‍ എത്തിച്ചത്.


പത്മജയെ സ്വന്തം പാളയത്തിലെത്തിച്ച് സുരേഷ് ഗോപിയിലൂടെ തൃശൂര്‍ പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. അതോടെ പത്മജ ബിജെപിയില്‍ ചേര്‍ന്നതിന്‍റെ നാണക്കേടില്‍ നിന്ന് കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റു.


വടകരയില്‍ മുരളീധരന് പകരം ഷാഫി പറമ്പിലിനെ കൊണ്ടുവന്നതും മണിക്കൂറുകള്‍ക്കുള്ളിലെടുത്ത തീരുമാനമായിരുന്നു. വിഡി സതീശന്‍റെ തന്ത്രപരമായ ഇടപെടലായിരുന്നു ഇത്. പത്മജ പാര്‍ട്ടി വിട്ട അതേ പകലില്‍ തന്നെ സതീശന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ഹൈക്കമാന്‍റുമായി ചര്‍ച്ച നടത്തി തീരുമാനം എടുത്തു. വടകരയില്‍ നിന്ന് മാറാന്‍ മടിച്ച മുരളീധരനെയും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറാന്‍ മടി കാണിച്ച ഷാഫിയെയും സമ്മതിപ്പിക്കാനുള്ള ചുമതലയും സതീശന്‍ ഏറ്റെടുത്തു.

ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്നതാകും ഈ തീരുമാനം എന്ന് മനസിലാക്കി ഇരുവരും സമ്മതം മൂളി. കോണ്‍ഗ്രസിനെയും പിതാവ് കെ കരുണാകരനെയും ചതിച്ച സഹോദരി പത്മജയ്ക്കുള്ള മധുര പ്രതികാരമായി മുരളീധരനും ഇതിനെ കണ്ടു.

അതിനാല്‍ തന്നെ മറ്റേത് മണ്ഡലങ്ങളില്‍ വിജയിച്ചാലും ഈ രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസിന് നിര്‍ണായകമായി മാറും. ഇരു മണ്ഡലങ്ങളിലും വിജയിച്ചാല്‍ അതിന് ഇരട്ടി മധുരവുമാകും.


അതേസമയം പത്മജയുടെ വരവ് ഗുണം ചെയ്തതായി ബിജെപിക്ക് തോന്നണമെങ്കില്‍ തൃശൂര്‍ വിജയിക്കണം. ബിജെപിയില്‍ പത്മജയുടെ ഭാവി സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടിരിക്കും. സുരേഷ് ഗോപി തോറ്റാല്‍ അത് പത്മജയുടെ തോല്‍വിയായി കൂടി കണക്കാക്കും.


mv govindan pinarai vijayan kk shailaja

വടകരയില്‍ കെകെ ശൈലജയുടെ വിജയവും പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ണായകമാണ്. പാര്‍ട്ടിയുടെ ജനപ്രിയ മുഖങ്ങളിലൊന്നായ ശൈലജയുടെ വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎമ്മിന് ആലോചിക്കാന്‍ പോലും കഴിയില്ല. മറിച്ച് സംഭവിച്ചാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുനെന്നും ഉറപ്പ്.

Advertisment