മുണ്ടോട്ട് കുളങ്ങര സർഗ്ഗ കലാ - കായിക വേദി പ്രാദേശിക ഫുട്ബോൾ; കെ.ജി.ആർ ടിപ്പർ സർവ്വീസ് എഫ്.സി ചാമ്പ്യന്മാർ

New Update
kgr tipper service

മുക്കം: നാട്ടിലെ വളർന്നു വരുന്ന യുവപ്രതിഭകളെ കണ്ടെത്താനും, അവർക്ക് വേണ്ട കായിക പിന്തുണകൾ നൽകാനും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുണ്ടോട്ട് കുളങ്ങര സർഗ്ഗ കലാ - കായിക വേദി സംഘടിപ്പിച്ച ഏഴാമത് കുളങ്ങര പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് (കെ.പി.എൽ) ഗ്രാവിറ്റസ് എഫ്.സിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4 - 3 (0 - 0) പരാജയപ്പെടുത്തി കെ.ജി.ആർ ടിപ്പർ സർവ്വീസ് എഫ്.സി ചാമ്പ്യന്മാരായി.

Advertisment

പന്നിക്കോട് പേൾ ഫോർട്ട് ടർഫിൽ വൈകുന്നേരം ഏഴു മണിയോടെ എട്ട് ടീമുകൾ മാറ്റുരച്ച മത്സരം പുലർച്ചെ വരെ ആവേശം ഒട്ടും ചോരാതെ കാണികളും കളിക്കാരും ആസ്വദിച്ചു.

മോഡേൺ എക്യുപ്മെന്റ് ഫ്യൂച്ചർ ജിദ്ധ (എംഒഡിഇഎഫ്) സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും, വണ്ടർ ഹോം വാട്ടർ പ്രൂഫിങ് സൊല്യൂഷൻ സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച കളിക്കാരനായി സാലിം എസ്. കെ, മികച്ച ഗോൾ കീപ്പറായി നൗഷാദ് ചേറ്റൂർ, മികച്ച ഡിഫൻഡറായി അദ്നാൻ, ടോപ് സ്കോററായി മനോജ്, എമേർജിങ് പ്ലെയറായി ഷഹൽ എന്നിവർ ഈ സീസണിൽ ടൂർണ്ണമെന്റിലെ താരങ്ങളായി.

സർഗ്ഗ കലാ-കായിക വേദി രക്ഷാധികാരിയായ മുജീബ് എടക്കണ്ടി, മുൻ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് പുള്ളിയിൽ, സുബൈർ ശങ്കരൻ കണ്ടി, അബ്ദുൽ കരീം മാട്ടത്തൊടി, സൈനീഷ് ചീരോളി, ജസീം ഒ. കെ, മിഥുൻ സായി എന്നിവർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

2023- 2024 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. ടൂർണമെന്റിന്റെ വിജയത്തിനായി കൂടെ നിന്ന നാട്ടിലെയും അയൽ നാട്ടിലെയും നാട്ടുകാർക്കും, സ്ഥാപങ്ങൾക്കും ടൂർണ്ണമെന്റ് കമ്മിറ്റി നന്ദി അറിയിച്ചു.

Advertisment