/sathyam/media/media_files/GUaHkSiR3hQTVoOjQu84.jpg)
കോഴിക്കോട്: മോട്ടിവേറ്റ് ചെയ്യാന്‍ തെറി, വിവാദ പ്രസംഗത്തിന് അനില്‍ ബാലചന്ദ്രനെ പ്രകോപിപ്പിച്ചതു സാമ്പത്തിക തര്‍ക്കമോ ? കഴിഞ്ഞ ദിവസം റോട്ടറി ഇന്റര്‍നാഷണല്‍ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണു സംഭവം. അനില്‍ ബാലചന്ദ്രന്‍ ബിസിനസുകാരെ ''തെണ്ടി'' എന്നു വിളിച്ചതു കാണികളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അനിലിനെ കാണികള്‍ ചോദ്യം ചെയ്യുകയും കൂകി വിളിക്കുകയും ചെയ്തു. പിന്നാലെ സംഘാടകര്‍ ഇടപെട്ടു പരിപാടി നിര്‍ത്തുകയായിരുന്നു.
പരിപാടി തുടങ്ങും മുന്‍പു തന്നെ അനില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പരിപാടിക്കായി അനില്‍ ആവശ്യപ്പെട്ട നാലു ലക്ഷം രൂപ ജി.എസ്.ടി ഉള്‍പ്പെടെ ആദ്യമേ സംഘാടകര്‍ നല്‍കിയിരുന്നു. പക്ഷേ, അനില്‍ അതൃപ്തനായിരുന്നു. തുടര്‍ന്ന് അനില്‍ ആവശ്യപ്രകാരം നിരവധി പരസ്യങ്ങളും നല്‍കിയെന്നും സംഘാടകര്‍ പറഞ്ഞു.
അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ചാണ് അനില്‍ വന്നത്. എന്നാല്‍, അത്ര ആളുകള്‍ ഉണ്ടായിരുന്നില്ലെന്നത് അനിലിന്റെ അതൃപ്തിക്കുകാരണമായി. ഉച്ചകഴിഞ്ഞു രണ്ടിനു ആരംഭിക്കേണ്ടിയിരുന്ന പരിപാടിക്കു ഹോട്ടലില്‍ നിന്നു ഇറങ്ങാന്‍ അനില്‍ തയ്യാറായില്ല. ഇതോടെ സംഘാടകര്‍ നിരന്തരം അനിലിനെ ബന്ധപ്പെട്ടു. പക്ഷേ, മൂന്നുമണിയോടെയാണ് അനില്‍ വേദിയിലെത്തിയത്. പിന്നീടാണു മോട്ടിവേഷിനിടെ സംഘാടകരെ വിമര്‍ശിച്ചതും തെറിവിച്ചതും. പണമല്ല തങ്ങളുടെ പ്രശ്‌നം അനില്‍ തെറി വിളിച്ചതാണെന്നും സംഘാടകര്‍ പറയുന്നു.
/sathyam/media/media_files/s6fMkK8Z5lKIVa6GA0h3.jpg)
റോട്ടറി ഇന്റര്‍നാഷണലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവില്‍ എന്തുകൊണ്ടാണു സെയില്‍സ് ക്ലോസ് ചെയ്യാന്‍ പറ്റാത്തത് ? എന്ന വിഷയത്തിലായിരുന്നു അനില്‍ സംസാരിച്ചത്. പ്രസംഗത്തിനിടെ തുടര്‍ച്ചയായി അനില്‍ ബിസിനസുകാരെ തെറി പറയുകയായിരുന്നു. തുടര്‍ന്നു കാണികള്‍ ഇതു ചോദ്യം ചെയ്തു.
കസ്റ്റമറുടെ പിറകെ തെണ്ടാന്‍ നിനക്ക് നാണമില്ലേ. എന്നു പറഞ്ഞായിരുന്നു അനില്‍ ബാലചന്ദ്രന്‍ അധിക്ഷേപം തുടങ്ങിയത്. തുടര്‍ന്ന് ബിസിനസുകാരെ തെണ്ടികള്‍ എന്നു വിളിച്ചതോടെ കാണികള്‍ ക്ഷുഭിതരാവുകയും അനിലിനെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്നു മാപ്പു പറഞ്ഞാല്‍ മാത്രമെ വിടുവെന്ന നിലപാട് കാണികള്‍ സ്വീകരിച്ചതോടെ സംഘാടകര്‍ ഇടപെട്ടാണ് അനിലിനെ മോചിപ്പിച്ചത്.
11 രാജ്യങ്ങളിലായി 3 ലക്ഷത്തിലധികം സെയില്‍സ് പ്രൊഫഷണലുകളെ പരിശീലിപ്പിച്ച അനിലിന്റെ ഭാഗത്തു നിന്നുണ്ടായ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായി.
ചുരുങ്ങിയ സമയം കൊണ്ടായിരുന്നു അനില്‍ ബാലചന്ദ്രന്റെ വളര്‍ച്ച. കായംകുളത്ത് ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച അനില്‍ ബാംഗ്ലൂരിലാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എം.ബി.എ പഠനത്തിനു ശേഷം സ്വന്തം സംരംഭം തുടങ്ങാന്‍ ശ്രമിക്കുകയും 8 വ്യത്യസ്ത സംരംഭങ്ങളില്‍ നിക്ഷേപവും നടത്തി. പിന്നീട് ഇതു പരാജയപ്പെട്ടതോടെ 1.20 കോടിയിലധികം കടബാധ്യതയുണ്ടായി.
ഇവിടെ നിന്നാണ് അനില്‍ തന്റെ പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. തന്റെ ശക്തി സെയില്‍സിലാണെന്നു മനസിലാക്കിയ അനില്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പിന്നീട് അനില്‍ ബാലചന്ദ്രന്‍ ദ സെയില്‍സ്മാന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. അത് പിന്നീട് ഏഷ്യ, ജിസിസി, ആഫ്രിക്ക എന്നിവിടങ്ങളില്‍ വില്‍പ്പന, ബിസിനസ് പരിശീലന സെഷനുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ കിംഗ് മേക്കര്‍ എന്ന് പുനര്‍നാമകരണം ചെയ്യ്തു.
സെയില്‍സ് കോച്ചിങില്‍ അനിലിന് 17 വര്‍ഷത്തെ പരിചയമുണ്ട്. എന്നാല്‍, തെറിവിളിക്കുന്ന വീഡിയോ വൈറലായതോടെ സാമൂഹ്യമാധമങ്ങളില്‍ നിരവധി പേരാണ് അനിലിനെതിരെ രംഗത്തുവരുന്നത്. മുന്‍പും ഇത്തരത്തിൽ മോട്ടിവേഷന്‍ ക്ലാസുകള്‍ക്കിടെ അനില്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ആളുകൾ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us