/sathyam/media/media_files/1fXr0qhq3avAN7nA16NQ.jpg)
കോഴിക്കോട്: മലബാറിലെ ശ്രീനാരായണീയരുടെ തീർത്ഥാടന കേന്ദ്രമായ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ ഹോമമണ്ഡപം, ബലിതർപ്പണ മണ്ഡപം, അടുക്കള, സ്റ്റോർ റൂം, അന്നദാനമണ്ഡപം, ചൈതന്യസ്വാമി ഹാൾ നവീകരണം, തീർത്ഥാടകർക്കുള്ള പ്രാഥമിക സൗകര്യം, താമസ സൗകര്യം ഗസ്റ്റ് റൂം തുടങ്ങിയവ ഉൾപ്പെടുന്ന 2 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ ഗുരുവരാശ്രമ വികസന കമ്മറ്റി രൂപീകരിക്കാന്‍ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ വിളിച്ചു ചേർത്ത ഗുരുവരാശ്രമ ദേവസ്വം കമ്മറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു.
യോഗത്തിൻ്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി നിർവ്വഹിച്ചു. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ്, ജോ. സെക്രട്ടറി സുജ നിത്യാനന്ദൻ, ട്രഷറർ ഷമീനാ സന്തോഷ് എന്നിവർ പ്രസംഗിച്ചു. പ്രഥമ ഗുരുവരാശ്രമ തീർത്ഥാടന പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ വരവ് ചെലവ് കണക്കുകൾ യോഗത്തിൽ അവതരിപ്പിച്ചു. തീർത്ഥാടന മഹോത്സവത്തിന് 375582/- രൂപ വരവും 383645/- രൂപ ചെലവുമാണ് ഉള്ളത്.
യോഗത്തിൽ വെച്ച് ഗുരുവരാശ്രമ വികസന കമ്മറ്റി ഭാരവാഹികളായി ഷനൂപ് താമരക്കുളം (ചെയർമാൻ), ലളിത ടീച്ചർ അത്താണിക്കൽ, രാജീവ് കുഴിപ്പള്ളി (വൈസ് ചെയർമാൻ), സുധീഷ് കേശവപുരി (ജനറൽ കൺവീനർ), ഷാജി കൊയിലോത്ത് (കൺവീനർ), ശാലിനി ബാബുരാജ്, സുജ നിത്യാനന്ദൻ, ഉഷാ വിവേക് (ജോ. കൺവീനർമാർ), ഷമീനാ സന്തോഷ് (ട്രഷറർ), പ്രസൂൺ ശാന്തി, പി കെ വിമലേശൻ, ബാലൻ അത്താണി, സദാനന്ദൻ എടവലത്ത്, പിവി സുരേഷ് ബാബു, സിമി ടീച്ചർ, ശോഭാ രാജൻ, ഉണ്ണിരാജ എപി, മുരളി ബിലാത്തികുളം, ഷിബിക എം, ലീലാവിമലേശൻ, മോഹൻദാസ് കെ (നിർവ്വാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us