ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/ZO7L9GrH2XNyqEFoEOoe.webp)
കോഴിക്കോട്: സോണിയാ ഗാന്ധി വിജയിച്ചിരുന്ന റായ്ബറേലിയിലും രാഹുല്‍ ഗാന്ധി വിജയം ഉറപ്പിച്ചതോടെ വിജയിക്കുന്ന രണ്ടാം സീറ്റായ വയനാട് രാഹുല്‍ ഒഴിഞ്ഞേക്കും എന്നുറപ്പായി. പകരം പ്രിയങ്കാ ഗാന്ധി വയനാട് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. പ്രിയങ്കാ ഗാന്ധി ഭാവിയിലും വയനാട് ഏക സീറ്റായി നിലനിര്‍ത്താനാണ് തീരുമാനം.
Advertisment
വടക്കേ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയും തെക്ക് പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസിനെ നയിക്കുന്ന വിധമുള്ള പായ്ക്കേജിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്.
വയനാടിനെ ഗാന്ധി കുടുംബം കൈവിടില്ലെന്ന സന്ദേശമാണ് പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് നല്‍കുക. കോണ്‍ഗ്രസിന്‍റെയും രാഹുലിന്‍റെയും മോശം കാലത്ത് രാഹുലിന് തുണയായത് വയനാടാണ്. ഇത്തവണയും നാല് ഘട്ടം കടന്നപ്പോള്‍ തന്നെ രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കടന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us