കോഴിക്കോട്: രാഹുല്‍ ഗാന്ധി രാജിവച്ചാല്‍ പകരക്കാരനായി കെ മുരളീധരന്‍ വയനാട് ലോക്സഭയിലേയ്ക്ക് മത്സരിക്കാന്‍ സാധ്യത കുറവ്.
ഇവിടെ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പ്രിയങ്ക അമേഠിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അത് മാറ്റി വച്ചത് രാഹുല്‍ രാജിവയ്ക്കുമ്പോള്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കുകയെന്ന ലക്ഷ്യം വച്ചായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഏറ്റവും മോശം സമയത്ത് അദ്ദേഹത്തെ സ്വീകരിക്കുകയും രണ്ടാം തവണയും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കുകയും ചെയ്ത വയനാടിനോട് രാഹുലിന് വൈകാരിക അടുപ്പമാണുള്ളത്. അതിനാല്‍ തന്നെ പ്രിയങ്കയിലൂടെ വയനാടിനെ ഗാന്ധി കുടുംബവുമായി ചേര്‍ത്ത് നിര്‍ത്താനാണ് രാഹുലിന്‍റെ ശ്രമം.
കെ മുരളീധരനും ഇനി ലോക്സഭയിലേയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല. അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ അത് നിയമസഭയിലേയ്ക്കാകും. അങ്ങനെയെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരിഗണിക്കാനിടയുണ്ട്.