കോഴിക്കോട്: സഭാ ഐക്യ സമ്മേളനത്തിന് പങ്കെടുക്കാൻ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിലേക്ക് പോകുന്ന സിഎസ്ഐ മലബാർ മഹാ ഇടവക ബിഷപ്പ് റോയ്സ് മനോജ് വിക്ടറിന് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.
കോഴിക്കോട് ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയർ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈഎംസിഎ ജനറൽ സെക്രട്ടറി ജോൺ അഗസ്റ്റിൻ ബൊക്കെയും, ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി സീനിയർ വൈസ് ചെയർമാൻ പി വി സൈമൺ പൊന്നാടയും അണിയിച്ച് ആദരിച്ചു.
/sathyam/media/media_files/21tqCF74bdZX3U1utu1x.jpg)
അഭിവന്ദ്യ തിരുമേനിയുടെ സഭാ ഐക്യത്തിനു വേണ്ടിയുള്ള പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. 2024 ജനുവരിയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ഐക്യത്തിനായി ബിഷപ്പ് യുകെയിലെ കാന്റർ ബറിയിൽ നടന്ന ഐക്യ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി തിരുമേനി പങ്കെടുത്തിരുന്നു.
ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ഐക്യത്തിനായി സൗത്താഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ സമ്മേളനത്തിൽ ഏഷ്യയിൽ നിന്നുള്ള ഏക പ്രതിനിധിയായിട്ടാണ് ബിഷപ്പ് പങ്കെടുക്കുന്നത്. കൊച്ചിയിൽ നിന്ന് ദോഹ വഴി നാളെ യാത്ര പുറപ്പെടും.
/sathyam/media/media_files/WcpIf1iRLtqkKDDzjPzK.jpg)
യോഗത്തിൽ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ജനറൽ കൺവീനർ ജെ ആർ ജോൺസൺ, കൺവീനർ എ സി ഗീവർ, വൈസ് ചെയർമാൻ പി വി സൈമൺ, ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികളായ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, എം കെ ബിജു, പി ജെ ജയിംസ്, വിഎസ് പ്രിൻസ് എന്നിവർ യാത്രമംഗളം നേർന്ന് സംസാരിച്ചു. ജോൺ അഗസ്റ്റിൻ സ്വാഗതവും, സൊസൈറ്റി ഖജാൻജി സി സി മനോജ് നന്ദിയും രേഖപ്പെടുത്തി.