Advertisment

സുരേഷ് ഗോപി - ബിജെപി 10 വര്‍ഷം കേരളത്തില്‍ നടത്തിയ നിരവധി പരീക്ഷണങ്ങളിലെ ആദ്യ വിജയം. അടുത്തത് രാജീവ് ചന്ദ്രശേഖറും മുരളീധരനും !

കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍ പിള്ള, വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, തുഷാര്‍ വെള്ളാപ്പള്ളി, പിസി തോമസ്, അല്‍ഫോന്‍സ് കണ്ണന്താനം, ഇ ശ്രീധരന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നായി നിരവധി പേരെയാണ് ബിജെപി കേരളത്തില്‍ പരീക്ഷിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
v muraleedharan suresh gopi rajeev chandrasekhar

കോഴിക്കോട്: കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ബിജെപി നടത്തിയ നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലെ വിജയമാണ് സുരേഷ് ഗോപി.

Advertisment

കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍ പിള്ള, വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, തുഷാര്‍ വെള്ളാപ്പള്ളി, പിസി തോമസ്, അല്‍ഫോന്‍സ് കണ്ണന്താനം, ഇ ശ്രീധരന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നായി നിരവധി പേരെയാണ് ബിജെപി കേരളത്തില്‍ പരീക്ഷിച്ചത്.

എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ല ;മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് കുമ്മനം


ആര്‍എസ്എസില്‍ നിന്നു കുമ്മനത്തെ ബിജെപിയിലെത്തിച്ച് സംസ്ഥാന അധ്യക്ഷനും പിന്നീട് ഗവര്‍ണറുമാക്കിയത് സംസ്ഥാനത്ത് ഒരു സീറ്റ് മോഹിച്ചായിരുന്നു. പക്ഷേ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജി വയ്പ്പിച്ച് മല്‍സരിച്ചിട്ടും അത് ഫലം കണ്ടില്ല.


പിസി തോമസിലൂടെ ന്യൂനപക്ഷ പിന്തുണ ആര്‍ജിക്കാം എന്ന പ്രതീക്ഷ അസ്ഥാനത്തായപ്പോഴാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ ഇറക്കിയത്. അദ്ദേഹത്തെ എംപിയും കേന്ദ്രമന്ത്രിയുമാക്കി പരീക്ഷിച്ച് എറണാകുളത്ത് മല്‍സരിപ്പിച്ചപ്പോഴും ഫലം നിരാശ തന്നെ.

ഊഴവ പിന്തുണ ലക്ഷ്യം വച്ചാണ് തുഷാര്‍ വെള്ളാപ്പളളിയെ ഒപ്പം കൂട്ടിയതെങ്കിലും അത് ഇത്തവണയും ഫലം കണ്ടില്ല. ഈഴവ വോട്ടുകളും നായര്‍ വോട്ടുകളും ഒരേ പെട്ടിയില്‍ വീഴുന്ന സാഹചര്യം ഇത്തവണ തുഷാര്‍ മല്‍സരിച്ച കോട്ടയത്തുപോലും ഉണ്ടായതായി കരുതുന്നില്ല.

പിഎസ് ശ്രീധരന്‍ പിള്ളയെ രണ്ടാം തവണയും സംസ്ഥാന പ്രസിഡന്‍റാക്കി പരീക്ഷിച്ചെങ്കിലും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

o rajagopal


ഒ രാജഗോപാല്‍ മാത്രമാണ് മികച്ച റിസല്‍ട്ട് ബിജെപിക്ക് നല്‍കിയത്. നേമം നിയമസഭാ മണ്ഡലത്തിലെ വിജയം നേട്ടമായെങ്കിലും അദ്ദേഹത്തിന് പ്രായപരിധി കവിഞ്ഞതിനാല്‍ അത് ആവര്‍ത്തിക്കാനായില്ല.


ഇതിനിടെ പിസി ജോര്‍ജിനെ മുന്നണിയിലെടുത്തത് ന്യൂനപക്ഷ പിന്തുണ ലക്ഷ്യം വച്ചായിരുന്നെങ്കിലും ജോര്‍ജ് പാതിവഴിയില്‍ ഇട്ടിട്ടുപോയി. പിന്നീട് മാസങ്ങള്‍ക്ക് മുമ്പ് ജോര്‍ജിനെ രണ്ടാം തവണയും പരീക്ഷിച്ചിട്ടുണ്ടെങ്കിലും അത് പത്തനംതിട്ടയിലും കോട്ടയത്തും ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, ദോഷം ചെയ്യുകയും ചെയ്തു. ജോര്‍ജിന്‍റെ വിമത പ്രസ്താവനകള്‍ ഇരു മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ദോഷമായി.


ഒടുവില്‍ രാജീവ് ചന്ദ്രശേഖറെയും വി മുരളീധരനെയും മന്ത്രിമാരാക്കിയായിരുന്നു ബിജെപിയില്‍ നിന്നു തന്നെയുള്ള പരീക്ഷണം. അത് ഫലം കണ്ടുതുടങ്ങിയെന്നതാണ് തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.


ഇപ്പോഴത്തേതിലും ഒരു മൂന്നു മാസം മുമ്പെങ്കിലും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തെത്തിയിരുന്നെങ്കില്‍ വിജയം സുനിശ്ചിതമായിരുന്നു എന്ന് വാദിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍ പോലും. 

വലിയ ജനകീയത ഉണ്ടാക്കാനായില്ലെങ്കിലും ആറ്റിങ്ങലില്‍ പൊരുതിയാണ് മുരളിയുടെ തോല്‍വി.

 
Advertisment