കോഴിക്കോട്: ത്യശൂരിൽ നിന്ന് വിജയിച്ച് എംപിയായ സുരേഷ് ഗോപി ഞായറാഴ്ച്ച കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോൾ ഏറെ സന്തോഷം പങ്കിടുകയാണ് മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡൻറും, കോൺഫെഡറേഷൻ ഓഫ് റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാനും, സിനിമാനടനുമായ ഷെവലിയാർ സി ഇ ചാക്കുണ്ണിയും.
സുരേഷ് ഗോപി എം.പി.യായ ഉടനെ തന്നെ റെയിൽവ്വേ വികസനത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചും, ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം, ഇടപ്പള്ളി - ഗുരുവായൂർ - താനൂർ റെയിൽവേ ലൈൻ, റെയിൽവേ പാളങ്ങളിൽ വയർലെസ് നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഡോർ, സുരക്ഷ ഓഡിറ്റ് നടത്തി ജീവനക്കാരുടെയും യാത്രക്കാരുടേയും സംരക്ഷണം ഉറപ്പ് വരുത്തുക, ഗുരുവായൂരിൽ ഹെലിപാൻഡ് നിർമ്മാണം തുടങ്ങിയുള്ള ആവശ്യങ്ങൾ അറിയിച്ച് 2024 ജൂൺ 5ന് നിവേദനം നൽകിയിരുന്നു.
ഇരുവരും വളരെയധികം അടുത്ത വ്യക്തിബന്ധം പുലർത്തുന്നവരാണ്. സി.ഇ ചാക്കുണ്ണിയുടെ സിനിമ ജീവിതം സുരേഷ് ഗോപിയുമായുള്ള തൻറെ വ്യക്തി ബന്ധത്തിന് ദൃഢത കൈവരിക്കാൻ നിമിത്തമായി. മൂന്ന് പതിറ്റാണ്ട് മുമ്പ് സ്വകാര്യ മേഖലയിലെ ആദ്യത്തെ ഉജാല ഗോൾഡൻ ഫിലിം അവാർഡ് നെറ്റിൻ്റെ പ്രധാന സംഘാടകനായി പ്രവർത്തിക്കുന്ന കാലം മുതൽ ഷെവലിയാർ സി.ഇ ചാക്കുണ്ണി സുരേഷ് ഗോപിയുമായി സുഹൃദ്ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.
ഏകലവ്യൻ, കമ്മീഷണർ എന്നീ സിനിമയിലെ മികച്ച അഭിനയത്തിനാണ് മൂന്നാമത് ഉജാല സിനിമ അവാർഡ് സുരേഷ് ഗോപിക്ക് നൽകിയത്. ഷെവലിയാർ സി.ഇ ചാക്കുണ്ണിയുടെ തോൽക്കാൻ മനസ്സില്ല എന്ന പുസ്തകവും സുരേഷ് ഗോപിക്ക് റിപ്പബ്ലിക് ദിനത്തിൽ കൈമാറിയിരുന്നു. നിയുക്ത കേന്ദ്രമന്ത്രിക്ക് ഹോളിലാൻഡ് പിൽഗ്രീം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ.ചാക്കുണ്ണി ഞായറാഴ്ച ഇ മെയിൽ വഴി അഭിനന്ദനം അറിയിച്ചു.