/sathyam/media/media_files/2024/10/16/RK0l4cIeYhodk448w1be.jpg)
കോഴിക്കോട്:എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന് കീഴിലുള്ള എല്ലാ ശാഖകളിലും ഓരോ വനിതാ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച വനിതാ സംരംഭകത്വ പരിശീലന ശിബിരത്തിൻ്റെ ഉദ്ഘാടനം എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് പി.ജാനകി ഉദ്ഘാടനം ചെയ്തു.
വനിതകളെ സ്വാശ്രയ ശാലികളും സ്വാവലംബികളും സംരംഭകരുമാക്കിയാൽ സമൂഹത്തിൽ വലിയ പരിവർത്തനങ്ങളാണ് സൃഷ്ടിക്കപ്പെടുകയെന്നും സ്ത്രീ ശാക്തീകരണ രംഗത്ത് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.ജാനകി പറഞ്ഞു.
യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , യോഗം ഡയറക്ടർ കെ. ബിനുകുമാർ പ്രോഗ്രാം കൺവീനർ സുനിൽ ചന്ദനഞ്ചേരി, ഷിനോജ് മുതുകാട് എന്നിവർ പ്രസംഗിച്ചു.
തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സന്നദ്ധരായ 500 സ്ത്രീകൾക്ക് ഒന്നാം ഘട്ടത്തിൽ 50 ശതമാനം വിലക്കുറവിൽ ടൂ വീലറുകൾ നൽകും. തുടർന്ന് വിവിധ ക്ലസ്റ്ററുകളായി തിരിച്ച് വിവിധ സംരംഭങ്ങൾ ആരംഭിക്കും